ഏറ്റവും മികച്ച പ്രാര്‍ത്ഥന ഏതാണെന്നറിയാമോ..പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തല്‍

പരിശുദ്ധ അമ്മ നല്കിയ പ്രത്യക്ഷീകരണങ്ങളില്‍ ആവര്‍ത്തിക്കുന്ന ഒന്നുണ്ട്പരിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യം. വിക്ക,മരിജ എന്നീ ദര്‍ശകര്‍ക്ക് പരിശുദ്ധ അമ്മ നല്കിയ സന്ദേശങ്ങളിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്.

ഏറ്റവും മികച്ച പ്രാര്‍ത്ഥന ദിവ്യബലിയാണ്. അത് ജീവിതത്തിന്റെ കേന്ദ്രമാകണം. മാതാവ് ഈ ദര്‍ശകരോട് പറഞ്ഞു.

അതുപോലെ ദിവ്യബലിയില്‍ എങ്ങനെ പങ്കെടുക്കണമെന്നും മാതാവ് വ്യക്തമാക്കിയിട്ടുണ്ട്.

ദിവ്യബലിയുടെ സമയത്ത് സന്തോഷവും പ്രത്യാശയുമുള്ളവരായിരിക്കാനും ദൈവാനുഭവത്തില്‍ നിറയാനുമാണ് അമ്മ ആവശ്യപ്പെട്ടത്. യേശുവിനുംപരിശുദ്ധാരൂപിക്കുമായി സ്വയം വിട്ടുകൊടുക്കുകയുംവേണം. മാതാവ് പറഞ്ഞു.

മാതാവിന്റെ ഈ വാക്കുകള്‍ അനുസരിച്ച് നമുക്ക് കൂടുതല്‍ ഭക്തിയോടും വിശ്വാസത്തോടും കൂടി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.