ഈസ്റ്റ് ലണ്ടനിലെ റൈന്‍ഹാമില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ഊട്ടുനേര്‍ച്ചയും മാര്‍ച്ച 31 ന്


റൈന്‍ഹാം: ഈസ്റ്റ് ലണ്ടനിലെ റൈന്‍ഹാമില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുനേര്‍ച്ചയും തിരുനാളും ഈ മാസം 31 ന് നടക്കും. സെന്റ് മോനിക്ക മിഷനിലെ ജോസഫ് നാമധാരികള്‍ പ്രസുദേന്തികളാകുന്ന തിരുനാളിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ജോസഫ് അന്ത്യാകുളം കാര്‍മ്മികനായിരിക്കും.

തിരുക്കര്‍മ്മങ്ങള്‍ ഉച്ചയ്ക്ക് 2.45 ന് കൊടിയേറ്റോടുകൂടി ആരംഭിക്കും. പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് ശേഷം ഊട്ടുനേര്‍ച്ചയും ഉണ്ടായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.