വിശുദ്ധ കുര്‍ബാന ഫലദായകമാക്കാന്‍ ചില എളുപ്പമാര്‍ഗ്ഗങ്ങള്‍

ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരായിരിക്കാം നമ്മളില്‍ പലരും. പക്ഷേ ആ കുര്‍ബാന എത്രത്തോളം നമുക്ക് അനുഭവവേദ്യമാകുന്നുണ്ട്?ഫലദായകമാകുന്നുണ്ട്?

വിശുദ്ധ കുര്‍ബാന ഫലദായകവും അനുഭവവേദ്യവുമാക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുണ്ട് നിശ്ശബ്ദതയ്ക്ക്. ഒരുക്കത്തോടെ, തയ്യാറെടുപ്പോടെ, പ്രാര്‍ത്ഥനയോടെ ദിവ്യബലിയില്‍ സംബന്ധിക്കുക.

ദൈവവുമായി കണ്ടുമുട്ടുന്ന നിമിഷമാണ് ദിവ്യബലിയെന്ന് വിശ്വസിക്കുക. അതിന്റെ അത്ഭുതങ്ങളെ ധ്യാനിക്കുക. ദൈവവുമായുള്ള കൂടിക്കാഴ്ചയാണ് വിശുദ്ധ കുര്‍ബാനയെന്ന തിരിച്ചറിവ് നമുക്ക് കുര്‍ബാനയെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രേരണയും ശക്തിയും നല്കും.

അതാതുകാലത്തെ ആരാധനക്രമത്തെക്കുറിച്ചുളള ശരിയായ അറിവും വിശുദ്ധ കുര്‍ബാനയെ സ്‌നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.