എംപറര്‍ ഇമ്മാനുവല്‍ പ്രസ്ഥാനത്തിനുള്ളില്‍ കൂട്ട ആത്മഹത്യയ്ക്ക് സാധ്യത ഞെട്ടിക്കുന്ന വെളിപെടുത്തലുമായി ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

എംപര്‍ ഇമ്മാനുവല്‍ പ്രസ്ഥാനത്തില്‍ കൂട്ട ആത്മഹത്യയ്ക്ക് സാധ്യതയുണ്ടെന്ന് ഭയക്കുന്നതായി ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്റെ വെളിപെടുത്തല്‍. രക്ഷപ്പെട്ട് പുറത്തേക്ക് വരാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവിടെയുള്ളവര്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഭയക്കുന്നുണ്ടെന്നാണ് മാര്‍ കണ്ണൂക്കാടന്‍ പറയുന്നത്.

മൂരിയാട്പ്രദേശത്ത് സ്ഥിതി ചെയ്യുന്ന് എംപറര്‍ ഇമ്മാനുവല്‍ ജനങ്ങളെ വളരെയധികം ആകുലരാക്കുന്ന പ്രസ്ഥാനമാണ്. അവിടെത്തെ ആളുകള്‍ക്ക് ആത്മീയചൈതന്യം നിലനിര്‍ത്താന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ അവിടെ നിന്ന് പുറത്തേക്ക് ,കത്തോലിക്കാസഭയിലേക്ക് മടങ്ങിവരുന്നവരെ പിശാചുക്കളായിട്ടാണ്അവര്‍ ചിത്രീകരിക്കുന്നത്.ഏതൊക്കെ തരത്തില്‍ അവരെ ബുദ്ധിമുട്ടിക്കാമോ അങ്ങനെയെല്ലാം അവര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഒരു വയലന്റ് ഗ്രൂപ്പായിട്ടാണ് ഇമ്മാനുവല്‍ എംപറര്‍ ഇപ്പോള്‍ മാറിയിരിക്കുന്നത്. അവരുടെകൂടാരത്തില്‍ താമസിച്ചാല്‍ ലോകാവസാനത്തെ ജയിക്കാം എന്ന് പ്രഖ്യാപിച്ച പൊന്നാറ തന്നെ മരിച്ചുപോയി. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ സ്ത്രീയാണ് ഇപ്പോള്‍ എംപറര്‍ ഇമ്മാനുവലിന് നേതൃത്വംകൊടുക്കുന്നത്. ആദ്്യകാലത്തുണ്ടായിരുന്ന ട്രസ്റ്റ് അംഗങ്ങളെല്ലാം തിരിച്ചുപോയി. അതിന്റെ ഉളളില്‍ കഴിഞ്ഞതിന്റെ ബുദ്ധിമുട്ട് അവര്‍ മനസ്സിലാക്കി. സത്യസന്ധമല്ലെന്ന് വ്യക്തമായി അവര്‍തിരിച്ചുപോയി.

തിരിച്ചുപോയവരെ അവര്‍ വിവിധങ്ങളായ കേസുകളില്‍ പെടുത്തുന്നു. കൊല ചെയ്യാന്‍ ശ്രമിക്കുന്നു. ഉപദ്രവിക്കുന്നു. ഒരു വീട്ടുകാരെ ഇരുപതോളം സ്ത്രീകള്‍ വന്ന് മാരകമായി ആക്രമിച്ചത് അടുത്തയിടെ നടന്ന സംഭവമാണ്.അവരില്‍ പത്തുപേരെ അറസ്റ്റ് ചെയ്തു. സമാധാനാന്തരീക്ഷം നിലനിര്‍ത്താനുള്ളശ്രമങ്ങള്‍ നടന്നുവെങ്കിലും അടുത്തദിവസം അവര്‍വീണ്ടും വീട്ടുകാരെ ആക്രമിക്കാന്‍ വന്നു. ഇത് ഒറ്റപ്പെട്ടസംഭവമല്ല. തിരിച്ചുവരുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ട്.ഭീഷണികളുണ്ട്. നിരപരാധികളെ മയക്കുമരുന്നുകേസിലും ലൈംഗികപീഡനക്കേസിലും പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. വളരെയധികം പേര്‍തിരികെ വന്നു. ഇനിയും ഏറെ പേര്‍ തിരികെവരാന്‍ തയ്യാറായിട്ടുണ്ട്.അവരെ ഹൃദ്യമായിട്ടാണ് സഭ സ്വാഗതം ചെയ്യുന്നത്. അവര്‍ക്ക് നിയമപരമായ സഹായം ചെയ്തുകൊടുക്കും.

തൃശൂര്‍, ഇരിങ്ങാലക്കുട ഭാഗത്തുനി്ന്നുള്ളവരല്ല ഇപ്പോള്‍ ഇവിടേയ്ക്ക് വരുന്നത് മലബാര്‍ ഭാഗത്തുനിന്നുള്ളവരാണ്. തെറ്റിദ്ധരിപ്പി്ച്ചാണ് ഇവരെ കൊണ്ടുവരുന്നത്. കത്തോലിക്കാധ്യാനകേന്ദ്രമല്ലെന്ന് ഇവിടെയെത്തിക്കഴിഞ്ഞാണ് പലരും മനസ്സിലാക്കുന്നത്. അതുകൊണ്ട് ക്രൈസ്തവര്‍ ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തണം. കത്തോലിക്കരെ തെറ്റിദ്ധരിപ്പിച്ചാണ് ഇക്കൂട്ടര്‍ ആളെക്കൂട്ടുന്നത്.

മറ്റ് മതവിഭാഗങ്ങളുടെ അടുക്കലേക്ക് ഇവര്‍ സ,ുവിശേഷവുമായിപോകുന്നില്ല.വോ്‌ട്ടേഴ്‌സ്ബാങ്കിനെപ്രതിയാണ് ഭരണാധികാരികള്‍ ഇവര്‍ക്കെതിരെ നടപടികള്‍ക്ക് ഒരുങ്ങാത്തത്. ഇവരുടെ ആനൂകൂല്യം കൈപ്പറ്റിയാണ് ഇവിടെനിന്നുളള ജനപ്രതിനിധികള്‍ ജയിക്കുന്നത്. അതുകൊണ്ട് ഇവര്‍ക്കെതിരെ അവര്‍ ശബ്ദം ഉയര്‍ത്തില്ല. മുഖ്യമന്ത്രിയുടെ അടുത്തുവരെ പോയ കേസ് പലതുണ്ട്.പകഷേ അവയെല്ലാംഫയലില്‍ ഒതുങ്ങിയിരിക്കുകയാണ്. മാര്‍ കണ്ണൂക്കാടന്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.