മ്യാന്‍മര്‍: പുരാതന കത്തോലിക്കാ ദേവാലയവും ക്രൈസ്തവ ഗ്രാമങ്ങളും നശിപ്പിച്ചു

മ്യാന്‍മര്‍: മ്യാന്‍മറിലെ പുരാതന കത്തോലിക്കാ ദേവാലയവും ക്രൈസ്തവഗ്രാമങ്ങളും പട്ടാളം നശിപ്പിച്ചു. 129 വര്‍ഷംപഴക്കമുള്ള അസംപ്ഷന്‍ ദേവാലയമാണ് മിലിട്ടറി തകര്‍ത്തത്. ജനുവരി 15 ന് നടന്ന ഈ ആക്രമണം കൂടാതെ നിരവധി ക്രൈസ്തവഗ്രാമങ്ങള്‍ക്ക് നേരെയും പട്ടാളം ആക്രമണം അഴിച്ചുവിട്ടു.

ദേവാലയം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. ആളപായം സംഭവിച്ചിട്ടില്ല. ദേവാലയം കൂടാതെ പള്ളിമേടയും മഠവും നശിപ്പിക്കപ്പെട്ടു, 500 വീടുകളാണ് നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ എട്ടുമാസത്തിനിടയില്‍ നാലാം തവണയാണ് ഗ്രാമങ്ങള്‍ക്ക് നേരെ പട്ടാളം അക്രമം അഴിച്ചുവിട്ടത്.

മ്യാന്‍മറിലെ 55 മില്യന്‍ ജനസംഖ്യയില്‍ 8.2 ശതമാനം മാത്രമാണ് ക്രൈസ്തവര്‍. കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന ആക്രമണത്തില്‍ 20 വീടുകള്‍ തകര്‍ക്കപ്പെടുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.