നിത്യജീവനാണോ ലക്ഷ്യം? എങ്കില്‍ ഇത് അറിയാതെ പോകരുത്

ക്രൈസ്തവരെന്ന നിലയില്‍ നമ്മുടെ ലക്ഷ്യം നിത്യജീവനാണ്. എന്നാല്‍ നിത്യജീവനാണ് നമ്മുടെ ലക്ഷ്യമെന്നതിനെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര ധാരണയില്ല.ലോകത്തിലെ സുഖങ്ങളും സൗകര്യങ്ങളും അനുഭവിക്കുകയും അല്ലലറിയാതെ ജീവിക്കുകയുമാണ് ഭൂരിപക്ഷത്തിന്റെയും ലക്ഷ്യം. മാത്രവുമല്ല നിത്യജീവനാണ് നമ്മുടെ ലക്ഷ്യമെന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. കൂടാതെ നിത്യജീവന്‍ സ്വന്തമാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നമ്മളില്‍ പലര്‍ക്കും അറിഞ്ഞുംകൂടാ.

എന്നാല്‍ നിത്യജീവന്‍ സ്വന്തമാക്കാന്‍ നാംഎന്താണ് ചെയ്യേണ്ടതെന്ന് തിരുവചനം വ്യക്തമായി പറയുന്നുണ്ട്. തിരുവചനം ഇപ്രകാരമാണ്:

നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടും കൂടി സ്‌നേഹിക്കണം. നിന്റെ അയല്‍ക്കാരനെ നിന്നെപോലെയും. ( ലൂക്കാ 10:27)
ഇതാണ് നിത്യജീവന്‍ സ്വന്തമാക്കാനുള്ള ഏക മാര്‍ഗ്ം. ഇത് നമുക്ക് മറക്കാതിരിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.