അബോര്‍ഷന്‍ നിയമവിധേയമാക്കാന്‍ അനുകൂലിക്കുന്ന കത്തോലിക്കാ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് മെക്‌സിക്കന്‍ രൂപത ദിവ്യകാരുണ്യം നിഷേധിക്കുന്നു

മെക്‌സിക്കോ: മെക്‌സിക്കന്‍ സ്‌റ്റേറ്റ് സിനാലോവയിലെ നിയമസഭ 13 ആഴ്ചവരെയുള്ള അബോര്‍ഷന് നിയമപരമായ അനുവാദം നല്കിയ സാഹചര്യത്തില്‍, ഇതിന് അനുകൂലമായി വോട്ടുചെയ്ത കത്തോലിക്കാ രാഷ്ട്രീയക്കാര്‍ക്ക് ദിവ്യകാരുണ്യം നല്‌കേണ്ടതില്ലെന്ന് കൂലിയാക്കാന്‍ രൂപത തീരുമാനിച്ചു. ദിവ്യകാരുണ്യം നിഷേധിച്ചതിന് പുറമെ ഇത്തരക്കാര്‍ക്ക് ജ്ഞാനസ്‌നാന മാതാപിതാക്കളാകാനുള്ള അവകാശവും ഉണ്ടായിരിക്കുകയില്ല.

കുലിയാക്കാന്‍ രൂപതയിലെ കമ്മീഷന്‍ ഫോര്‍ ലൈഫ് ,ഫാമിലി, യൂത്ത് ആന്റ് ലെയ്റ്റി ഡയറക്ടര്‍ ഫാ. മിഗൂല്‍ ആന്‍ജെലാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്. അബോര്‍ഷന്‍ കുറ്റവിമുക്തമാക്കിയ ഏഴാമത് മെക്‌സിക്കന്‍ സ്‌റ്റേറ്റാണ് സിനാലോവ.

ജീവന് വിരുദ്ധമായ ഇത്തരമൊരു നിലപാട് പരസ്യമായി എടുത്ത ഒരു കത്തോലിക്കന് എങ്ങനെയാണ് ദിവ്യകാരുണ്യം സ്വീകരിക്കാനായി സമീപിക്കാന്‍ കഴിയുക എന്ന് അദ്ദേഹം പ്രസ്താവനയില്‍ ചോദിക്കുന്നു. ജീവന്‍ അതിന്റെ ഉത്ഭവനിമിഷം മുതല്‍ സ്വഭാവികമരണംവരെ സംരക്ഷിക്കപ്പെടണം എന്നതാണ് കത്തോലിക്കാസഭയുടെ പ്രബോധനം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.