സുവിശേഷം പങ്കുവയ്ക്കുക

“അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.”(മര്‍ക്കോസ്‌ 16 : 15.)
 ഇന്ന്  കത്തോലിക്കാ സഭ സുവിശേഷകനായ മർക്കോസ് സ്ലീഹായുടെ  തിരുനാൾ ആഘോഷിക്കുന്നു.
 

സുവിശേഷം പങ്കുവയ്ക്കുന്ന എല്ലാവരിലും എല്ലായ്പ്പോഴും ഉത്ഥിതനായ യേശുവിൻറെ സാന്നിധ്യവും അനുഗ്രഹവും ഉണ്ടായിരിക്കുമെന്ന് സഭ പഠിപ്പിക്കുന്നു. ശിഷ്യന്മാരും വിശുദ്ധരും വചനം പങ്കുവച്ചു. അടയാളങ്ങളും അത്ഭുതങ്ങളും വഴി ദൈവം അവരുടെ പ്രവൃത്തികൾക്ക് പിൻബലം നൽകിയിരുന്നു.
 

ഇന്നും  അനേകായിരങ്ങളിലൂടെ വചനത്തിനു സാക്ഷ്യമായി അടയാളങ്ങളും അത്ഭുതങ്ങളും ചൊരിഞ്ഞുകൊണ്ട് വചനം സജീവമാണെന്നും സത്യമാണെന്നും വിളംബരം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.
 

വിവിധ രീതിയിൽ വചനം പങ്കുവയ്ക്കുവാൻ നമുക്ക് സാധിക്കും. സാമൂഹികമാധ്യമങ്ങളിലൂടെ യാതൊരു പ്രയോജനവും ഇല്ലാത്ത നിരവധി കാര്യങ്ങൾ പങ്കുവെക്കുകയും ലൈക്ക് ചെയ്യുകയും ചെയ്യുന്നതിനേക്കാൾ ഏറെ പ്രയോജനകരമാണ്

സജീവദൈവത്തിൻറെ വചനം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് .ഇപ്രകാരം നാം വചനം പങ്കുവയ്ക്കുമ്പോൾ അത് ലഭിക്കുന്നവർക്ക് വിവിധ രീതിയിലുള്ള ആശ്വാസവും നമുക്ക് ദൈവീക കൃപയിൽ  വളരുന്നതിനുള്ള  അനുഗ്രഹവും ലഭിക്കുന്നു. 

പ്രേംജി മുണ്ടിയാങ്കൽമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.