മേയ് അഞ്ചിലെ സ്‌തോത്രക്കാഴ്ച ശ്രീലങ്കന്‍ സഭയ്ക്ക്


ചങ്ങനാശ്ശേരി: മേയ് അഞ്ചിലെ സ്‌തോത്രക്കാഴ്ച ശ്രീലങ്കന്‍ സഭയ്ക്ക് നല്കാനും അന്നേ ദിവസം ശ്രീലങ്കയിലെ സഭയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കാനും ചങ്ങനാശ്ശേരി അതിരൂപത വൈദികസമ്മേളനം തീരുമാനമെടുത്തു. അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും സഹായമെത്രാന്‍ മാര്‍ തോമസ് തറയിലും ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.

പ്രതികാരവിദ്വേഷങ്ങള്‍ പ്രകടിപ്പിക്കാതെ സഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ക്രൈസ്തവിശ്വാസത്തെ ഉന്മൂലനം ചെയ്യാനുള്ള ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണെന്നും അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.