ഇങ്ങനെ ദൈവത്തോട് പറയാന്‍ കഴിയുമോ നിനക്ക്?

സങ്കീര്‍ത്തനങ്ങള്‍ 17: 3 മുതല്ക്കുളള തിരുവചനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വല്ലാത്ത നടുക്കം പലരിലുമുണ്ടാകാറുണ്ട്. കാരണം സങ്കീര്‍ത്തനകാരന്‍ തന്റെ ഹൃദയം തുറന്നു വയ്ക്കുകയാണ് ഇവിടെ. എത്രയധികം സത്യസന്ധമായിട്ടാണ് സങ്കീര്‍ത്തനകാരന്‍ ഇവിടെ കാര്യങ്ങള്‍ പറയുന്നതെന്ന് നോക്കൂ.

അവിടുന്ന് എന്റെ ഹൃദയം പരിശോധിച്ചാല്‍ രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചാല്‍ അങ്ങ് എന്നെ ഉരച്ചുനോക്കിയാല്‍ എന്നില്‍ തിന്മ കണ്ടെത്തുകയില്ല. എന്റെ അധരങ്ങള്‍പ്രമാണം ലംഘിക്കുകയില്ല. മറ്റുളളവര്‍ ചെയ്യുന്നതുപോലെ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചിട്ടില്ല. അങ്ങയുടെ അധരങ്ങളില്‍ നിന്ന് പുറപ്പെടുന്ന വചനം ഞാന്‍ അനുസരിച്ചു. അക്രമികളുടെ പാതയില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞുനിന്നു. എന്റെ കാലടികള്‍ അങ്ങയുടെ പാതയില്‍തന്നെ പതിഞ്ഞു. എന്റെ പാദങ്ങള്‍ വഴുതിയില്ല.. ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. ദൈവമേ അങ്ങ് എനിക്കുത്തരമരുളും. അങ്ങ് ചെവി ചായിച്ച് എന്റെ വാക്കുകള്‍ ശ്രവിക്കണമേ.( സങ്കീ 17;3-6)

ദൈവത്തോട് നമുക്ക് ഇങ്ങനെ പറയാന്‍ കഴിയുമോ, ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ് ഇത്.

ദൈവം എന്റെ ഹൃദയംപരിശോധിച്ചാല്‍,രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചാല്‍, അവിടുന്ന് എന്നെ ഉരച്ചുനോക്കിയാല്‍ എന്നില്‍ തിന്മ കണ്ടെത്തുമോ?
ദൈവമേ….മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.