ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയം ആക്രമിച്ച വ്യക്തി മറവില്‍; പോലീസ് അന്വേഷണം പുരോഗമിക്കുന്നു

കണക്ടിക്കറ്റ്: ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയം ആക്രമിച്ച വ്യക്തിയെ പോലീസ് തിരയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ദേവാലയത്തിന് നേരെ ആക്രമണം ഉണ്ടായത്. ദേവാലയവാതില്‍ തകര്‍ത്ത് അക്രമി അകത്തുകയറുകയായിരുന്നു. ദൈവനിന്ദാപരമായ സന്ദേശങ്ങളും അക്രമി ദേവാലയഭിത്തിയില്‍ രേഖപ്പെടുത്തിയിരുന്നു, സെക്യൂരിറ്റി ക്യാമറയില്‍ അക്രമിയുടെ ചിത്രം പതിഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

വെളുപ്പിന് ഒരു മണിക്കാണ് അക്രമി ദേവാലയത്തില്‍ കടന്നതെന്ന് ക്യാമറാ ദൃശ്യങ്ങള്‍ വെളിപെടുത്തുന്നു. സീബറി ആംഗ്ലിക്കന്‍ ദേവാലയത്തിന് നേരെയും സമാനമായ രീതിയില്‍ ആക്രമണം നടന്നിട്ടുണ്ട്.

രണ്ടുസംഭവങ്ങളിലും ഒരാള്‍തന്നെയാണ് പ്രതിയെന്നാണ് പോലീസ് കരുതുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.