മാര്‍പാപ്പയെ അധിക്ഷേപിച്ച ഇറ്റാലിയന്‍ വൈദികനെ പുറത്താക്കി

ഇറ്റലി: ഫ്രാന്‍സിസ് മാര്‍പാപ്പയെ കൊള്ളക്കാരനും അധികാരമോഹിയുമായി ചിത്രീകരിച്ച് പ്രസംഗിച്ച ഇറ്റാലിയന്‍ വൈദികനെ സഭയില്‍ നിന്ന് പുറത്താക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ, മാര്‍പാപ്പയല്ലെന്നും കൊള്ളക്കാരനാണെന്നും ഫ്രീമേസണ്‍ ആണെന്നുമായിരുന്നു കുര്‍ബാന മധ്യേ വൈദികന്റെ പ്രതികരണം. ഫാ. റാമോണ്‍ ഗ്വിഡെറ്റിയെയാണ് ബിഷപ് സിമോണ്‍ സഭയില്‍ നിന്ന് പുറത്താക്കിയത്. കാനന്‍ ലോ 751 അനുസരിച്ചാണ് പുറത്താക്കല്‍. സഭയില്‍ നിന്ന് പുറത്താക്കിയ വൈദികന്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല.

ബെനഡിക്ട് പതിനാറാമന്റെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഈ പരസ്യപ്രസ്താവന വൈദികന്‍ നടത്തിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.