ഷിയ ലബ്യൂഫ് കത്തോലിക്കാസഭയില്‍ അംഗമായി, ഡീക്കന്‍ പട്ടത്തിന് പരിഗണിച്ചേക്കും

ഹോളിവുഡ് താരം ഷിയ ലബ്യൂഫ് പൂര്‍ണ്ണമായും കത്തോലിക്കാസഭയിലെ അംഗമായി. സ്ഥൈര്യലേപന കൂദാശയോടെയാണ് കത്തോലി്ക്കാസഭയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം പൂര്‍ണ്ണമായത്. ബിഷപ് റോബര്‍ട്ട് ബാരന്‍ ആണ് അദ്ദേഹത്തിന് സ്ഥൈര്യലേപനം നല്കിയത്. കപ്പൂച്ചിന്‍ ഫ്രാന്‍സിസ്‌ക്കന്‍സാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യംഅറിയിച്ചത്. ഡീക്കനായി മാറാന്‍ ഷിയ ആലോചിക്കുന്നതായുംസൂചനകുണ്ട്.

പാദ്രെ പിയോയുടെ ജീവിതകഥ പറയുന്ന പാദ്രെ പിയോ എന്ന സിനിമയിലെ അഭിനയമാണ് ഷിയ യുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷിയയാണ്,. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ 80 മിനിറ്റ് നീണ്ടുനില്ക്കുന്ന ഒരു അഭിമുഖത്തിലാണ് കത്തോലിക്കാസഭാവിശ്വാസം സ്വീകരിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് അദ്ദേഹം പരസ്യപ്പെടുത്തിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.