പ്രാര്‍ത്ഥിക്കുമ്പോള്‍ സംശയമുണ്ടോ…?

നമ്മുടെ പ്രാര്‍ത്ഥനയുടെ സ്വഭാവം എങ്ങനെയാണ്? പ്രാര്‍്ത്ഥിക്കുന്നവരാണെങ്കിലും പ്രാര്‍ത്ഥനയില്‍ വിശ്വാസമുള്ളവരാണെങ്കിലും ചില നേരങ്ങളില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ സംശയം ഉള്ളില്‍ കടന്നുകൂടാറില്ലേ.. നടക്കുമോ..സാധിച്ചുകിട്ടുമോ..ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമോ..
ഇങ്ങനെ സംശയപ്രകൃതത്തോടെ പ്രാര്‍ത്ഥിക്കുന്നവരോടായി വചനം പറയുന്നത് ഇതാണ്:

സംശയിക്കാതെ വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്ക്ക് തുല്യനാണ്.( യാക്കോബ് 1:6)

അതുകൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക് വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാം. ആടിയുലയാത്ത വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.