സാത്താന് പോണോഗ്രഫി വളരെ ഇഷ്ടമാണ്. കാരണം അറിയാമോ?

ജ്ഞാനസ്‌നാന സ്വീകരണ വേളയില്‍ കാര്‍മ്മികന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. സാത്താനെ തള്ളിക്കളയുകയും ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ ജീവിക്കുകയും ചെയ്യുമോ എന്നതാണത്. പോണോഗ്രഫിയുടെ അടിമകളായി കഴിയുമ്പോള്‍ അവിടെ നാം ചെയ്യുന്നത് ദൈവമക്കളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയാണ്. പോണോഗ്രഫി ഒരു തരം അടിമത്തമാണ്. അവിടെ സ്വാതന്ത്ര്യമില്ല. അവന്റെ ഓര്‍മ്മയിലും ചിന്തയിലും പ്രജ്ഞയിലുമെല്ലാം അതിലെ കാഴ്ചകള്‍ മാത്രം. തന്മൂലം സ്വതന്ത്ര്യമായി ചിന്തിക്കാനോ ദൈവമക്കളുടെ സ്വാതന്ത്ര്യം അനുഭവിക്കാനോ കഴിയുന്നില്ല.

പോണോഗ്രഫി ആത്യന്തികമായി തിന്മയാണ്, പാപമാണ്. ഒരു നുണ പറയുമ്പോഴോ മോഷ്ടിക്കുമ്പോഴോ ഒക്കെ നമ്മളില്‍ ഒരാള്‍ മാത്രമായിരിക്കാം ആ പാപത്തില്‍ പെടുന്നത്. പക്ഷേ പോണോഗ്രഫി ഒരു ബിസിനസാണ്. അതില്‍ അഭിനയിക്കുന്നവര്‍, നിര്‍മ്മിക്കുന്നവര്‍, വില്ക്കുന്നവര്‍..ഇങ്ങനെ വിവിധതരം ആളുകള്‍ അതിലുള്‍പ്പെടുന്നു. തിന്മയുടെ സംഘടിതരൂപമാണ് പോണോഗ്രഫി. അതുകൊണ്ട് ഇതും സാത്താന് ഇഷ്ടമാണ്.

ദൈവത്തിന്റെ ഛായയാണ് മനുഷ്യന്. മനുഷ്യനെ വികലമാക്കി ചിത്രീകരിക്കുകയും മോശമായി അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ സാത്താന്‍ സന്തോഷിക്കുന്നു.

പോണോഗ്രഫിയിലെ മനുഷ്യര്‍ മൃഗങ്ങളെപോലെയാണ്. മനുഷ്യരെ മൃഗങ്ങളായി അവതരിപ്പിക്കുന്നത് സാത്താന് ഇഷ്ടമാണ്. അതുകൊണ്ട് സാത്താന് പോണോഗ്രഫി ഇഷ്ടമാണ്.

മനുഷ്യന്റെ നിഷ്‌ക്കളങ്കത നശിപ്പിക്കപ്പെടുന്നതും ഇല്ലാതാകുന്നതും സാത്താന് ഇഷ്ടമുള്ള കാര്യമാണ്. പോണോഗ്രഫി മനുഷ്യരിലെ നിഷ്‌ക്കളങ്കത ചോര്‍ത്തിക്കളയുന്നു. അധമവികാരങ്ങള്‍ക്ക അടിമകളാക്കുന്നു. അതുകൊണ്ട് സാത്താന് പോണോഗ്രഫി ഇഷ്ടമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.