നിക്കരാഗ്വ: നിക്കരാഗ്വയില്‍ എട്ടുവൈദികര്‍ വീട്ടുതടങ്കിലാണെന്നും അവരെ രാഷ്ട്രീയതടവുകാരുടെ ജയിലായ എല്‍ ചിപ്പോറ്റിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ട്. ടോര്‍ച്ചര്‍ പ്രിസണ്‍ എന്നാണ് ഇവിടം അറിയപ്പെടുന്നത്. നിക്കരാഗ്വയിലെ ലാ പ്രെസ്‌നയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിരവധി വൈദികരെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. നിലവില്‍ 13 വൈദികരെ ജയിലില്‍ അടച്ചിട്ടുണ്ട്. നിക്കരാഗ്വ പ്രസിഡന്‌റ് ഡാനിയേല്‍ ഓര്‍ട്ടെഗയും ഭാര്യയും വൈസ് പ്രസിഡന്റും ചേര്‍ന്ന് നിക്കരാഗ്വയിലെ കത്തോലിക്കാസഭയ്ക്ക് നേരെ തുടര്‍ച്ചയായി അക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.