ദൈവത്തെ ഏവര്‍ക്കും വെളിപെടുത്തുന്നത് വിശ്വാസം മാത്രം

വിശ്വാസമാണ് ക്രൈസ്തവജീവിതത്തിന്റെ കാതലും അടിസ്ഥാനവും. വിശ്വാസമില്ലാതെ ദൈവത്തെപ്രസാദിപ്പിക്കാന്‍ സാധ്യമല്ലെന്ന് വിശുദ്ധ ഗ്രന്ഥവും അടിവരയിടുന്നുണ്ട്. സുനിശ്ചിതവും സംപ്രാപ്യവുമായ വിധത്തില്‍ വിശ്വാസം മാത്രമാണ് ദൈവത്തെ ഏവര്‍ക്കും വെളിപെടുത്തുന്നത്. ദൈവത്തെയും ദൈവികമായവയെയും അറിയുന്നതിന് ബുദ്ധികൊണ്ട് മനസ്സിലാക്കിയിട്ടുള്ളതെല്ലാം ഉപേക്ഷിച്ചു വിശ്വാസംകൊണ്ട് കാണുവാന്‍ പരി്ശ്രമിക്കണം. കാരണം അവിടുന്ന് തന്നില്‍തന്നെ എന്താകുന്നുവോ അത് വിശ്വാസത്താല്‍ മാത്രമേ കുറച്ചെങ്കിലും അറിയുവാന്‍ കഴിയൂ. ബുദ്ധിയുടെ ഏക വെളിച്ചം വിശ്വാസമായിരിക്കണം.

എന്നാല്‍ മനുഷ്യബുദ്ധിക്ക് വിശ്വാസം ഇരുട്ടിന്റെ അനുഭവമാണ് ഉളവാക്കുക. ആത്മാവിന് വിശ്വാസത്തിലൂടെ മാത്രമേ ദൈവവുമായി അടുക്കുവാന്‍ കഴിയൂ.യേശു ദൈവപുത്രനും രക്ഷകനുംജീവന്റെ ഉറവിടവുമാണെന്ന് വിശ്വസിച്ചുള്ള ക്രിസ്തുകേന്ദ്രീകൃതമായ ഒരു ജീവിതമായിരിക്കണംആത്മാവ് നയിക്കേണ്ടത്.

വിശ്വാസത്തിന്റെ വെളിച്ചത്തിലാണ് സൃഷ്ടപ്രപഞ്ചത്തെ മുഴുവനും കാണുവാനും വ്യാഖ്യാനിക്കാനുമുള്ള കഴിവ് ആത്മാവിന് ലഭിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.