വിസ്‌കോണ്‍സിനില്‍ മാതാവിനെ കണ്ട കന്യാസ്ത്രീയെക്കുറിച്ചറിയാമോ?

അമേരിക്കയില്‍ നടന്ന മരിയന്‍ പ്രത്യക്ഷീകരണങ്ങളില്‍ ഒന്നുമാത്രമേ അംഗീകരിക്കപ്പെട്ടിട്ടുള്ളൂ.അത് വിസ്‌കോണ്‍സിനില്‍ നടന്ന മരിയന്‍ പ്രത്യക്ഷീകരണമാണ്. ബെല്‍ജിയത്ത് നിന്ന് കുടിയേറ്റം നടത്തിയ ആഡെലെ ബ്രൈസ് എന്ന കന്യാസ്ത്രീക്കായിരുന്നു ഈ പ്രത്യക്ഷീകരണം നടന്നത്. വനത്തില്‍ വച്ചായിരുന്നു പ്രത്യക്ഷീകരണം.

ആഡെല്ലെ ബ്രൈസ് വനത്തില്‍ മരങ്ങള്‍ക്കിടയിലൂടെ നടന്നുപോകുമ്പോഴായിരുന്നു പ്രത്യക്ഷീകരണം. അന്ന് അവള്‍ക്ക് 28 വയസായിരുന്നു പ്രായം. കുട്ടികളെ പഠിപ്പിക്കുക എന്ന ദൗത്യമായിരുന്നു പരിശുദ്ധ അമ്മ അവള്‍ക്ക് നല്കിയത്.ഇങ്ങനെയൊരു നിയോഗം കി്ട്ടിയതിന് ശേഷംഅവള്‍ ഏതാനും കൂട്ടുകാരികള്‍ക്കൊപ്പം തന്റെ ജീവിതം യേശുവിനായി സമര്‍പ്പിക്കുകയും കന്യാമഠത്തില്‍ ചേരുകയും ചെയ്തു.

1896 ജൂലൈ 5 ന് ആഡെലെ ബ്രൈസ് ദിവംഗതയായി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.