ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനമാണ് കുടുംബം. ദൈവം ഏറ്റവും കൂടുതല്‍ സ്വപ്‌നം കാണുന്നതും കുടുംബത്തെക്കുറി്ച്ചാവാം. അനുയോജ്യരെന്ന് ദൈവത്തിന് തോന്നുന്ന രണ്ടു വ്യക്തികളെയാണ് അവിടുന്ന് വിവാഹത്തിലൂടെ ഒരുമിച്ചുചേര്‍ക്കുന്നത്. പക്ഷേ മനുഷ്യസഹജമായബലഹീനതകള്‍ കൊണ്ട് കുടുംബജീവിതം ചില്‌പ്പോഴെങ്കിലും കൈവിട്ടുപോകാം. പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉടലെടുക്കാം.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സാത്താന്‍കുടുംബങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് അത്. സാത്താനെ കുടുംബങ്ങളില്‍ നിന്നും വ്യക്തിജീവിതങ്ങളില്‍ നിന്നും അകറ്റാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം വചനത്തില്‍ ആശ്രയിക്കുക എന്നതാണ്.
വചനത്തില്‍ വിശ്വസിച്ചും വിശ്വാസമെന്ന പരിച ധരിച്ചും സാത്താനെ നേരിടുക. അതുവഴി കുടുംബങ്ങളെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിയും. ദൈവം യോജിപ്പി്ച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ( മത്താ 19:6) എന്നാണല്ലോ. അതുപോലെ ഭൂമിയില്‍ നിങ്ങള്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതുകാര്യവുംഎന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും( മത്താ 18:19) എന്നും വചനം പറയുന്നുണ്ടല്ലോ.
അതുകൊണ്ടു കുടുംബങ്ങളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ദമ്പതികള്‍ വചനം ധ്യാനിക്കുക, വായിക്കുക. വചനമനുസരിച്ച് ജീവിക്കുക. വിശ്വാസജീവിതം നഷ്ടപ്പെടാതെ സൂക്ഷിക്കുക. കുടുംബജീവിതം രക്ഷപ്പെടാന്‍ ഇതുമാത്രമാണ് ഏകമാര്‍ഗ്ഗം.