കുടുംബപ്രശ്‌നങ്ങളോ, ഒമ്പതുദിവസം മഹിമയുടെ ജപമാല രഹസ്യം ചൊല്ലി പ്രാര്‍ത്ഥിക്കൂ, അത്ഭുതം കാണാം

കുടുംബപ്രശ്‌നങ്ങളാല്‍ നീറുന്നവരാണ് ചുറ്റിനും. ആരും മറ്റൊരാളുടെ കുടുംബപ്രശ്‌നങ്ങളെ അത്രമേല്‍ അറിയുന്നില്ല എന്നേയുള്ളൂ. ഭാര്യയും ഭര്‍ത്താവും തമ്മില്‍, മക്കളും മാതാപിതാക്കളും തമ്മില്‍,സഹോദരങ്ങള്‍ തമ്മില്‍ എന്നിങ്ങനെ കുടുംബപ്രശ്‌നങ്ങളുടെ നൂലാമാലകള്‍ ഏറെയാണ്.

ഇവിടെയെല്ലാം നമുക്ക് ചെയ്യാനുള്ളത് പ്രാര്‍ത്ഥിക്കുക എന്നതുമാത്രമാണ്.കാരണം പ്രാര്‍ത്ഥന ഒന്നാമതായി നമ്മെ മാറ്റുന്നു. രണ്ട് പ്രാര്‍ത്ഥന ദൈവത്തിന്റെ തീരുമാനങ്ങളെയും മാറ്റുന്നു.

ഇവിടെ നമുക്ക് ആശ്രയിക്കാവുന്ന ശക്തമായ ഒരു പ്രാര്‍ത്ഥനയാണ് ജപമാലയിലെ മഹിമയുടെ ദിവ്യരഹസ്യങ്ങള്‍ ധ്യാനിച്ചുള്ള പ്രാര്‍ത്ഥന. അതുകൊണ്ട് ഒമ്പതു ദിവസം തുടര്‍ച്ചയായി വിശ്വാസത്തോടും ആത്മാര്‍ത്ഥതയോടും കണ്ണീരോടും കൂടി മഹിമയുടെ ദിവ്യരഹസ്യം പ്രാര്‍ത്ഥിച്ച്‌നിങ്ങളുടെ പ്രത്യേക നിയോഗം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക

. മാതാവ് ആ പ്രശ്‌നത്തിന്മേല്‍ ദൈവത്തോട് മാധ്യസ്ഥം യാചിക്കും.

ഓരോ രഹസ്യവും ചൊല്ലുമ്പോള്‍ നാം ഇങ്ങനെ ധ്യാനിക്കണം. ഉദാഹരണത്തിന് ഒന്നാം രഹസ്യത്തില്‍ നാം വിശ്വസിക്കേണ്ടത് ദൈവത്തിന് ഒന്നും അസാധ്യമായിട്ടില്ല എന്നതാണ്. അതുകൊണ്ട് ഈ പ്രശ്‌നവും എന്റെ ദൈവത്തിന് പരിഹരിക്കാന്‍ കഴിയും.

രണ്ടാം രഹസ്യത്തില്‍ നിയോഗം സാധിച്ചുകിട്ടി എന്ന് വിശ്വസിച്ചുകൊണ്ട് ദൈവത്തിന് നന്ദിപറഞ്ഞു പ്രാര്‍ത്ഥിക്കുക. മൂന്നാം രഹസ്യത്തില്‍ പരിശുദ്ധാത്മാവിനെ ആ പ്രശ്‌നത്തിലേക്ക്, വ്യക്തിയിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുക. നാലാം രഹസ്യത്തില്‍ നമ്മുടെ ജീവിതനവീകരണത്തിനും നമ്മുടെ മുന്‍ഗണനകള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക.

അഞ്ചാം രഹസ്യത്തില്‍ മാതാവിന്റെ കയ്യിലേക്ക് എല്ലാം വിട്ടുകൊടുക്കുക. അവള്‍ നമ്മുടെ അമ്മയാണ്. നമ്മുടെ ആവശ്യങ്ങളെക്കുറിച്ചു അറിവുള്ളവളാണ്. അവള്‍ നമ്മെ സഹായിക്കുമെന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുക.

പലരുടെയും ജീവിതത്തില്‍ അത്ഭുതം കൊണ്ടുവന്നിട്ടുള്ളപ്രാര്‍ത്ഥനയാണ് ഇത്. ഈ വിധത്തില്‍ മഹിമയുടെ ദിവ്യരഹസ്യം ചൊല്ലി പ്രാര്‍ത്ഥിച്ച് അനുഗ്രഹം ഉണ്ടായെങ്കില്‍ മറ്റുള്ളവരെയും ഈ പ്രാര്‍ത്ഥന ചൊല്ലാന്‍ പ്രേരിപ്പിക്കുമല്ലോ. മരിയന്‍ പത്രത്തിലും ഇക്കാര്യം മെയില്‍ ചെയ്ത് അറിയിച്ചാല്‍ ഏറെ സന്തോഷം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.