പലവിധ പ്രശ്‌നങ്ങള്‍ കൊണ്ട് വിഷമിക്കുകയാണോ? ഫാത്തിമാ മാതാവ് നല്കുന്ന ആശ്വാസം സ്വീകരിക്കൂ

ജീവിതത്തില്‍ നാം ഓരോ ദിവസവും എന്തെല്ലാം പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കുന്നത് അല്ലേ? ചില പ്രശ്‌നങ്ങളുടെ മുമ്പില്‍ നാം തളര്‍ന്നുപോകുന്നു. ഇനിയൊരിക്കലും ശുഭകരമായയാതൊന്നും ജീവിതത്തിലേക്ക് കടന്നുവരില്ലെന്ന് നാം കരുതുന്നു. പക്ഷേ അത്തരം വിചാരങ്ങളില്‍ മുഴുകി നിരാശയോടെ കഴിയുന്നവര്‍ക്ക് ആശ്വാസം നല്കുന്നതാണ് ഫാത്തിമാമാതാവിന്റെ വാക്കുകള്‍.

1917 ല്‍ മൂന്ന് ഇടയബാലകര്‍ക്കാണ് പരിശുദ്ധ കന്യാമറിയം ഫാത്തിമായില്‍പ്രത്യക്ഷപ്പെട്ടത്. സഹനങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കെല്ലാം ആശ്വാസദായകമായ സന്ദേശമാണ അന്ന് മാതാവ് നല്കിയത്.

ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. എന്റെ വിമലഹൃദയം നിങ്ങള്‍ക്ക് അഭയം നല്കും. നിങ്ങളെ ദൈവത്തിലേക്ക് നയിക്കുകയും ചെയ്യും.

ഇതായിരുന്നു അന്ന് ഫാത്തിമായില്‍ പരിശുദ്ധ അമ്മ നല്കിയ ആശ്വാസവാക്കുകള്‍. ലോകം മുഴുവന്‍ അസ്വസ്ഥതയില്‍ കഴിഞ്ഞിരുന്ന ഒരു അവസരത്തിലായിരുന്നു മാതാവിന്‌റെ പ്രത്യക്ഷീകരണം എന്നതും നമുക്ക് മറക്കാതിരിക്കാം. അതുകൊണ്ട് ജീവിതത്തിലെ വിവിധ പ്രശ്‌നങ്ങളില്‍ വട്ടം കറങ്ങുന്ന നമുക്ക് ഫാത്തിമാ മാതാവിന്റെ സന്നിധിയില്‍ അണയാം. അമ്മ പറഞ്ഞ വാക്കുകളെ ഓര്‍മ്മിച്ചുകൊണ്ട് നമുക്ക് അമ്മയുടെ മുമ്പില്‍ മുട്ടുകുത്താം.

അമ്മേ ഫാത്തിമാ മാതാവേ അമ്മയുടെ വിമലഹൃദയത്തില്‍ എനിക്ക് അഭയം നല്കണമേ. എന്റെ ജീവിതത്തിലെ സങ്കടങ്ങളും ദുരിതങ്ങളും അപമാനങ്ങളും പ്രയാസങ്ങളും അമ്മയ്ക്കായി സമര്‍പ്പിക്കുന്നു. എനിക്ക് ശാന്തിയും സമാധാനവും നല്കണേ. എന്റെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ശാന്തി അനുഭവിക്കാന്‍ എനിക്ക് ഇടയാക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.