ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ പ്രീതിയും സത്കീര്‍ത്തിയും നേടണോ.. ഇങ്ങനെ ചെയ്താല്‍ മതി

മനുഷ്യരുടെ പ്രീതി പിടിച്ചുപറ്റാന്‍പല മാര്‍ഗ്ഗങ്ങളുമുണ്ട്. എന്നാല്‍ ആ മാര്‍ഗ്ഗങ്ങളൊന്നും ദൈവത്തിന്റെ പ്രീതി പിടിച്ചുപറ്റാന്‍ ഒരിക്കലും സഹായകരമല്ല. കാരണം ദൈവം നോക്കുന്നത് മനുഷ്യന്റെ ഉള്ളാണ്.പുറം മോടികള്‍ക്കും നാട്യങ്ങള്‍ക്കും അവിടെ വലിയസ്ഥാനമില്ല.

എന്നാല്‍ മനുഷ്യരുടെയും ദൈവത്തിന്റെയും മുമ്പില്‍ ഒന്നുപോലെ പ്രീതികരമായതും സത്കീര്‍ത്തി നേടിക്കൊടുക്കുന്നതുമായ ഒന്നുണ്ട്. അതെത്ര കരുണയും വിശ്വസ്തതയും.

സുഭാഷിതങ്ങള്‍ 3:3 ല്‍ ഇക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. കരുണയും വിശ്വസ്തതയും നിന്നെ പിരിയാതിരിക്കട്ടെ. അവയെ നിന്റെ കഴുത്തില്‍ ധരിക്കുക. ഹൃദയഫലകത്തില്‍ രേഖപ്പെടുത്തുകയും ചെയ്യുക.. അ്ങ്ങനെ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ പ്രീതിയും സത്കീര്‍ത്തിയുംനേടും.

അതെ മറ്റുളളവരോട് നമുക്ക് കരുണ കാണിക്കാം. ഏതു കാര്യത്തിലും വിശ്വസ്തതയുള്ളവരുമാകാം. കരുണയുള്ള മനുഷ്യരെ,വിശ്വസ്തരായവരെ ദൈവം ഇഷ്ടപ്പെടും, മനുഷ്യരും ദൈവവും ഇഷ്ടപ്പെടുന്നവരായി,ദൈവത്തിനും മനുഷ്യര്‍ക്കും പ്രീതിയുള്ളവരായി നമുക്ക് ജീവിക്കാന്‍ ശ്രമിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.