ഫാത്തിമായിലെ വിശുദ്ധ ജസീന്തയുടെയും ഫ്രാന്‍സിസ്‌ക്കോയുടെയും തിരുശേഷിപ്പ് മോഷണം പോയി

ഇറ്റലി: ഇറ്റലിയിലെ വെറോണാ ദേവാലയത്തില്‍ നിന്ന് വിശുദ്ധ ജെസീന്തയുടെയും ഫ്രാന്‍സിസ്‌ക്കോയുടെയും തിരുശേഷിപ്പുകള്‍ മോഷണം പോയി. വസ്ത്രത്തിന്റെ ചെറിയഭാഗമാണ് തിരുശേഷിപ്പായി സൂക്ഷിച്ചിരുന്നത്. ഇതാണ് മോഷണം പോയത്.

ഫാത്തിമായില്‍ പരിശുദ്ധ മറിയം ദര്‍ശനം നല്കിയ ഇടയബാലകരാണ് ജസീന്തയും ഫ്രാന്‍സിസ്‌ക്കോയും. 2017 മെയ് 13 നാണ് ഫ്രാന്‍സിസ്‌ക്കോയെയും ജസീന്തയെയും വിശുദ്ധരായി പ്രഖ്യാപിച്ചത്.

ബുധനാഴ്ചയാണ് തിരുശേഷിപ്പ് മോഷണം പോയതായി കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.