കൂടുതല്‍ ആളുകളും നരകത്തില്‍ പോകാന്‍ കാരണം ഈ പാപമാണ്. ഫാത്തിമാ മാതാവ് ഇടയവിശുദ്ധരോട് പറഞ്ഞതുകേട്ടാല്‍ ഞെട്ടിപ്പോകും

ഏതു പാപം ചെയ്തിട്ടാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ നരകത്തില്‍ പോകുന്നത്? ഫാത്തിമാമാതാവ് ഇടയവിശുദ്ധര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ നല്കിയ ഉത്തരങ്ങളിലൊന്നില്‍ ഇതും പെടുന്നുണ്ട്.

ഏറ്റവും കൂടുതല്‍ ആളുകള്‍ നരകത്തില്‍ പോകുന്നത് അവര്‍ വിശുദ്ധിക്ക് എതിരായ പാപം ചെയ്തതുകൊണ്ടാണ് എന്നാണ് മാതാവ് വെളിപെടുത്തിയത്. ശരീരത്തിന്റെ ആസക്തികളില്‍ കുടുങ്ങിയും ശരീരത്തിന്റെ മോഹങ്ങളില്‍ കുടുങ്ങിയും ചെയ്യുന്ന പാപങ്ങളാണ് കൂടുതല്‍ ആളുകളും ചെയ്യുന്നത്. വിശുദ്ധിക്ക് എതിരായ പാപം വഴിയാണ് അവര്‍ നരകത്തില്‍ പോകുന്നത്. മാതാവിന്റെ ഈ വെളിപെടുത്തല്‍ ശരീരത്തിന്റെ ആസക്തികളില്‍ തീക്ഷ്ണമായി ജീവിക്കുന്ന നമുക്ക് ഒരു തിരിച്ചറിവാണ്.

അമ്മേ മാതാവേ ഞങ്ങളെ ശരീരത്തിന്റെ മോഹങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തണമേ..ജീവിതവിശുദ്ധിയില്‍ വ്യാപരിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.