ഫാത്തിമായിലെ മൂന്ന്‌ രഹസ്യങ്ങളെക്കുറിച്ചറിയാമോ?

ഫാത്തിമായിലെ ഇടയബാലകര്‍ക്ക് പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ടത് മരിയഭക്തര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണല്ലോ? പല രഹസ്യങ്ങളും അന്ന് കന്യാമാതാവ് ലോകത്തിനായി വെളിപെടുത്തിക്കൊടുത്തിരുന്നു. അന്ന് മാതാവ് വെളിപ്പെടുത്തിയ രഹസ്യങ്ങളെ സംശയദൃഷ്ടിയോടെയാണ് പലരും കണ്ടതെങ്കിലും അവയെല്ലാം സത്യമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഫാത്തിമായിലെ ദര്‍ശകരായ ലൂസിയ താന്‍ കണ്ട കാര്യങ്ങള്‍ പിന്നീട് എഴുതിവയ്ക്കുകയും ചെയ്തു. ആ രഹസ്യങ്ങള്‍ ഇവയാണ്.

നരകത്തിന്റെ ഭീതിദമായ ദൃശ്യം

തിളച്ചുമറിയുന്ന അഗ്നിക്കടലാണ് പരിശുദ്ധ കന്യാമറിയം തന്നെ കാണിച്ചുതന്നതെന്ന് ലൂസിയ എഴുതുന്നു. ഈ ദൃശ്യം കാണിച്ചുതന്നതിന് ശേഷം മാതാവിന്റെ വിമലഹൃദയത്തോടുള്ള ഭക്തിയുള്ളവരായി എല്ലാവരും മാറണമെന്നും അനേകം ആത്മാക്കളെ നരകത്തില്‍ നിന്നും രക്ഷിക്കാന്‍ ഇത് കാരണമാകുമെന്നും മാതാവ് ഓര്‍മ്മപ്പെടുത്തി.

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളെക്കുറിച്ചായിരുന്നു രണ്ടാത്തെ രഹസ്യം.

എല്ലാവരും ദൈവത്തിലേക്ക് തിരിയുകയാണെങ്കില്‍ യുദ്ധം അവസാനിക്കുമെന്നായിരുന്നു മാതാവ് അന്ന് പറഞ്ഞത്. റഷ്യയെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കണമെന്നും ആദ്യശനിയാഴ്ച ആചരണം നടത്തണമെന്നും മാതാവ് ആവശ്യപ്പെടുകയുണ്ടായി.

പരിശുദ്ധ പിതാവിന് വെടിയേല്ക്കുമെന്നതായിരുന്നു മൂന്നാമത്തെരഹസ്യം.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയ്ക്ക വെടിയേറ്റതിലൂടെ ആ പ്രവചനവും പൂര്‍ത്തീകരിക്കപ്പെട്ടു. എല്ലാവരും ഉപവാസത്തിലൂടെ ദൈവത്തിലേക്ക് തിരിയണമെന്നും മാതാവ് അന്ന് ആവശ്യപ്പെട്ടിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.