ഫാത്തിമാമാതാവിന്റെ തിരുനാള്‍ദിനത്തില്‍ പോര്‍ച്ചുഗലില്‍ ദയാവധം നിയമവിധേയമാക്കി: ഖേദത്തോടെ മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ഫാത്തിമാമാതാവിന്റെ തിരുനാള്‍ ദിനമായ മെയ് 13 ന് പോര്‍ച്ചുഗലില്‍ ദയാവധം നിയമവിധേയമാക്കി. മാതാവിന്റെ തിരുനാള്‍ ദിവസം തന്നെ ഇതിനായി തിരഞ്ഞെടുത്തത് തന്നെ ഏറെ വേദനിപ്പിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു.

മാതാവ് ഫാത്തിമായിലെ ഇടയബാലകര്‍ക്ക് പ്രത്യക്ഷപ്പെട്ട ദിവസത്തിന്റെ ഓര്‍മ്മയാണ് നാം ഇന്ന് ആചരിക്കുന്നത് ഈ ദിവസം തന്നെ ഈ നിയമം പ്രാബല്യത്തില്‍ വന്നത് എന്നെ സങ്കടപ്പെടുത്തുന്നു. ഇതോടെ ദയാവധം നടപ്പിലാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഒരു രാജ്യം കൂടി വന്നിരിക്കുകയാണ് പാപ്പ പറഞ്ഞു.

പരിമിതമായ കേസുകളില്‍ മെഡിക്കലി അസിസ്റ്റഡ് സൂയിസൈഡ് അനുവദിച്ചുകൊണ്ട് പോര്‍ച്ചുഗല്‍ പാര്‍ലമെന്റ് വോട്ട് ചെയ്തത് മെയ് 12 നാണ്. ഭൂരിപക്ഷത്തോടെയാണ് ഈ നിയമം പാസാക്കിയത് ഫാത്തിമാ വിഷനറികളായ ജസീന്തയെയും ഫ്രാന്‍സിസ്‌ക്കോയെയും ഫ്രാന്‍സിസ് മാര്‍പാപ്പ 2017 ലാണ് വിശുദ്ധരായി പ്രഖ്യാപിച്ചത്.

മറ്റൊരു വിഷനറിയായ സിസ്റ്റര്‍ ലൂസി 97 ാം വയസില്‍ 2005 ലാണ് മരണമടഞ്ഞത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.