ഭയത്തിന് വിട്ടുകൊടുക്കുമ്പോള്‍ നമുക്ക് സംഭവിക്കുന്നതിനെക്കുറിച്ച് ഈശോ നല്കിയ മുന്നറിയിപ്പ്

ഒരുപാട് ഭയങ്ങള്‍ക്ക് അടിമകളാണ് പലരും. അവയില്‍ പലതും അകാരണങ്ങളായ ഭയങ്ങളായിരിക്കും. ഒരിക്കലും സംഭവിക്കാന്‍ ഇടയാകാത്തതിനെക്കുറിച്ചായിരിക്കും ചില ഭയങ്ങള്‍. ഭയപ്പെടേണ്ട എന്നാണല്ലോ തിരുവചനം ആവര്‍ത്തിച്ചുപറയുന്നതും. എന്നിട്ടും എന്തുചെയ്യാം നാം വീണ്ടും വീണ്ടും ഭയങ്ങള്‍ക്ക് അടിമകളായിക്കൊണ്ടിരിക്കുന്നു, ഭയപ്പെട്ടുകൊണ്ടിരിക്കുന്നു.

യേശുവിന്റെ കണ്ണുകളിലൂടെ എന്ന ഗ്രന്ഥത്തില്‍ ഇത്തരം ഭയപ്പാടുകളെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്.

ഭയപ്പെടരുത്.സ്വയം ഭയത്തിന് പിടികൊടുക്കുമ്പോള്‍ തിന്മ ഭവിക്കാന്‍ നമ്മള്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. ദൈവത്തില്‍ വിശ്വസിക്കുക. എന്നിട്ട് ആ വിശ്വാസത്തില്‍ ശാന്തനായിരിക്കൂ. എന്തെന്നാല്‍ ദൈവം നിന്നെ നോക്കിക്കോളും

എല്ലാ ഭയങ്ങളും ഈശോയ്ക്ക കൊടുത്ത് നമുക്ക് ശാന്തരാകാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.