മാതൃഭക്തിയുടെ വിവിധ ആഘോഷങ്ങളും അവയുടെ അര്‍ത്ഥവും അറിയാമോ?

പരിശുദ്ധ അമ്മയുടെ ഭക്തരായ നാം അമ്മയോടുള്ള സ്‌നേഹത്തെ പ്രതി പല ഭക്ത്യാഭ്യാസങ്ങളും ചെയ്യുന്നവരാണ്. പലരുടെയും കയ്യിലോ കഴുത്തിലോ വെന്തിങ്ങയോ കൊന്തയോകാണാറുണ്ട്. അല്ലെങ്കില്‍ മാതാവിന്റെ കാശുരൂപം. എന്നാല്‍ ഇവയൊക്കെ എന്തിനാണെന്നോ എന്താണ് ഇതുവഴി അര്‍ത്ഥമാക്കുന്നതെന്നോ പലര്‍ക്കും അറിയില്ല.

ഇത്തരം ബാഹ്യമായ അടയാളങ്ങള്‍ മരിയഭക്തിയുടെ ഭാഗമായി എന്തിന്ഉപയോഗിക്കുന്നു എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് അവയെക്കുറിച്ച് വിശദീകരിക്കാം

വെന്തീങ്ങ ധരിക്കുന്നത് നിത്യനരകാഗ്നിയില്‍ നിന്ന് രക്ഷപ്പെടാന്‍വേണ്ടിയാണ്.

കാശുരൂപങ്ങള്‍ ധരിക്കുന്നത് അത്ഭുതങ്ങളും അനുഗ്രഹങ്ങളും ലഭിച്ചതിനുള്ള നന്ദിസൂചകമായിട്ടാണ്.

ജപമാല ലോകസമാധാനത്തിനും കുടുംബഭദ്രതയ്ക്കും വേണ്ടിയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.