ഭയത്തിന് വിട്ടുകൊടുക്കുമ്പോള്‍ നമുക്ക് സംഭവിക്കുന്നതെന്ത്? ഈശോ നല്കിയ ദര്‍ശനത്തില്‍ പറഞ്ഞ കാര്യം കേള്‍ക്കണോ?

ഭയം എല്ലാ മനുഷ്യരെയും കീഴടക്കുന്ന ഒരുവികാരമാണ്. വസ്തുക്കളെ മുതല്‍ സാഹചര്യങ്ങളെയും വ്യക്തികളെയും വരെ ഭയക്കുന്നവര്‍ ധാരാളം. എന്നാല്‍ ഭയം ഒരു നെഗറ്റീവ് വികാരമാണ്. അത് നമ്മെ പരാജിതരും ദുര്‍ബലരുമാക്കുന്നു. മനശ്ശാസ്ത്രപരമായി തന്നെ ഭയത്തെ കീഴ്‌പ്പെടുത്തേണ്ടതുണ്ടെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

ഭയപ്പെടരുത് എന്നാണ് വിശുദ്ധ ഗ്രന്ഥത്തില്‍ പലയിടത്തും ആവര്‍ത്തിക്കുന്ന നിര്‍ദ്ദേശവും. എന്നാല്‍ എന്തുകൊണ്ട് ഭയക്കരുത് എന്ന് ക്രിസ്തു നല്കിയ സ്വകാര്യവെളിപാടില്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ ശിഷ്യഗണത്തോടാണ് ഈശോ ഇക്കാര്യംപറയുന്നത്. യേശുവിന്റെ ഈ വാക്കുകളെ യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.

ഭയപ്പെടരുത്. സ്വയം ഭയത്തിന് പിടികൊടുക്കുമ്പോള്‍ തിന്മ ഭവിക്കാന്‍ നമ്മള്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. ദൈവത്തില്‍ വിശ്വസിക്കുക. എന്നിട്ട് ആ വിശ്വാസത്തില്‍ ശാന്തനായിരിക്കൂ. എന്തെന്നാല്‍ ദൈവം നിന്നെ നോക്കിക്കൊള്ളും.

ഈ വാക്കുകളില്‍ നമുക്ക് വിശ്വസിക്കാം. എല്ലാ ഭയങ്ങളെയും ദൂരെയകറ്റി നമുക്ക് ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.