മാതാവിന്റെ തിരുനാളുകള്‍ മാസത്തിലെ ഏതെങ്കിലുമൊക്കെ ദിവസങ്ങളില്‍ വിവിധ പേരുകളില്‍ നാം ആഘോഷിക്കാറുണ്ട്. സെപ്തംബറിലെ അത്തരം തിരുനാളുകളില്‍ ചിലത് നമുക്ക് പരിചയപ്പെടാം.
സെപ്തംബറിലെ മരിയന്‍ തിരുനാളില്‍ പ്രധാനപ്പെട്ടത് പിറവിത്തിരുന്നാളാണ്. സെപ്തംബര്‍ എട്ടിനാണല്ലോ മാതാവിന്റെ ജനനത്തിരുനാള്‍.
ഹോളി നെയിം ഓഫ് മേരി തിരുനാള്‍ സെപ്തംബര്‍ 12 നും ഔര്‍ ലേഡി ഓഫ് സോറോസ് സെപ്തംബര്‍ 15 നും ആചരിക്കുന്നു.
സെപ്തംബര്‍ 19 നാണ് ലാസലെറ്റ് മാതാവിന്റെ തിരുനാള്‍.
സെപ്തംബര്‍ 24 ന് ആഘോഷിക്കുന്ന തിരുനാളാണ് ഔര്‍ലേഡി ഓഫ് റാന്‍സം. സ്‌പെയ്‌നിലും സ്പാനീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലുമാണ് ഈ തിരുനാളിന് ഏറെ പ്രചാരമുള്ളത്. ഔര്‍ ലേഡി ഓഫ് മേഴ്‌സി എന്നാണ് ഈ തിരുനാള്‍ ഇപ്പോള്‍ അറിയപ്പെടുന്നത്.രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷമാണ് പേരുമാറ്റമുണ്ടായത്. 1960 ലാണ് ആരാധനാകലണ്ടറില്‍ ഈ തിരുനാള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്.