കൃപാസനം ഉടമ്പടി പ്രാര്‍ത്ഥനയിലൂടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടായി: ഏകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി

ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുന്ന വീഡിയോ എലിസബത്ത് ആന്റണിയുടേതാണ്. കൃപാസനത്തിലെ ഉടമ്പടി പ്രാര്‍ത്ഥനയിലൂടെ തനിക്കും കുടുംബത്തിനും ഉണ്ടായ അനുഗ്രഹങ്ങളെക്കുറിച്ചാണ് എലിസബത്തിന്റെ സാക്ഷ്യം. കൃപാസനത്തിലെ ഉടമ്പടിയിലൂടെ ജീവിതങ്ങള്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടായി.

ഉടമ്പടിപ്രാര്‍ത്ഥനയിലൂടെയാണ് ബിജെപിയിലേക്ക് പോയ മകന്‍ അനിലിനെ ആന്റണി സ്വീകരിച്ചത്, കൃപാസനത്തിലെ വൈദികനാണ് ബിജെപി പ്രവേശനത്തിന് അനുമതി നല്കിയത്.

എ. കെ ആന്റണിയുടെ ആരോഗ്യം വീണ്ടെടുത്തതും ആത്മവിശ്വാസംതിരികെ ലഭിച്ചതും കൃപാസനം പ്രാര്‍ത്ഥനയിലൂടെയാണ്. 2022 ല്‍ കോവിഡ് രോഗശാന്തിക്കുവേണ്ടിയാണ് ആദ്യമായി ഉടമ്പടിയെടുത്തത്. സഹോദരന്‍ മുഖേനയാണ് ഉടമ്പടി പ്രാര്‍ത്ഥനയെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് രോഗം ഭേദമായി മാതാവിനോട് എല്ലാം കൈവിട്ടുപോയോ എന്ന് കരഞ്ഞുപ്രാര്‍ത്ഥിച്ചു. അമ്മ അതിനെല്ലാം ഉത്തരം നല്കി. എലിസബത്ത് ആന്റണി പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.