പ്രളയക്കെടുതികള്‍ക്കെതിരെ ഫിയാത്ത് മിഷന്റെ പ്രാര്‍ത്ഥനാപ്പെട്ടകം

തൃശൂര്‍: പ്രളയദുരന്തങ്ങള്‍ക്കെതിരെ കരങ്ങള്‍ ഉയര്‍ത്തിയും കൈകള്‍ കൂപ്പിയും പ്രാര്‍ഥിക്കുവാന്‍ ഫിയാത്ത് മിഷന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാപ്പെട്ടകം.

തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവരുടെ അനുഗ്രഹാശീര്‍വാദങ്ങളോടെ കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച പ്രാര്‍ത്ഥനായജ്ഞമാണ് പ്രാര്‍ത്ഥനാപ്പെട്ടകം. തൃശൂര്‍ പുത്തന്‍പള്ളിക്ക് സമീപമുള്ള മാതാനികേതനില്‍ എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ഏഴുവരെ നടത്തുന്ന പ്രാര്‍ത്ഥനായജ്ഞത്തില്‍ വൈദികര്‍, സന്യസ്തര്‍, അല്മായര്‍, ആത്മീയ സംഘടനാംഗങ്ങള്‍ തുടങ്ങിയവരെല്ലാം പങ്കെടുക്കുന്നു.

പ്രളയജലത്തിന് മേല്‍ ഉയര്‍ന്നുനിന്ന നോഹയുടെ പെട്ടകം പോലെ കൂട്ടായ പ്രാര്‍ത്ഥനകളും നിലവിളികളും ഉയര്‍ത്തി ദൈവത്തില്‍ നിന്ന് ഈ ലോകം മുഴുവനും വേണ്ടി കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഓരോരുത്തര്‍ക്കും അവരവരുടെ സൗകര്യമനുസരിച്ച് ഈ പ്രാര്‍ത്ഥനായജ്ഞത്തില്‍ പങ്കെടുക്കാവുന്നതാണ്.

പ്രാര്‍ത്ഥനാവശ്യങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: 7510353035



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.