സാമ്പത്തിക പ്രതിസന്ധികളെ നേരിടുകയാണോ ഈ തിരുവചനഭാഗം വായിച്ചു പ്രാര്‍ത്ഥിക്കൂ, അത്ഭുതം കാണാം

ഇന്ന് ലോകം മുഴുവന്‍ പലതരത്തിലുള്ള സാമ്പത്തികപ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് മൂലം പലരുടെയും ജോലി നഷ്ടമായി, ബിസിനസുകള്‍ പരാജയപ്പെട്ടു. ഒരാളുടെ മാനസികാരോഗ്യം തകര്‍ക്കപ്പെടുന്നതിനും കുടുംബസമാധാനം നഷ്ടപ്പെടുന്നതിനും പിന്നിലെല്ലാം സാമ്പത്തികമായ പ്രതിസന്ധി ഒരു കാരണമായി മാറാറുണ്ട്. കടബാധ്യതകള്‍ നമ്മുടെ സന്തോഷം ഇല്ലാതാക്കുന്നു.

ഇങ്ങനെ കഠിനമായ പല പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കെല്ലാം ആശ്വാസം നല്കുന്ന തിരുവചനഭാഗമാണ് സങ്കീര്‍ത്തനങ്ങള്‍ 80 ലെ മൂന്നുമുതല്‍ ഏഴുവരെയുള്ളത്.

ഈ തിരുവചനഭാഗം വായിച്ച് പലരുടെയും സാമ്പത്തിക മേഖലയില്‍ ദൈവംഅത്ഭുതകരമായ മാറ്റം നല്കിയതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഇതാ ആ സങ്കീര്‍ത്തനഭാഗം:

ദൈവമേ ഞങ്ങളെ പുനരുദ്ധരിക്കണമേ. അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപ്പെടുകയും ചെയ്യട്ടെ. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ അങ്ങയുടെ ജനത്തിന്റെ പ്രാര്‍ത്ഥനകള്‍ എത്രനാള്‍ അങ്ങ് കേള്‍ക്കാതിരിക്കും?

അങ്ങ് അവര്‍ക്ക് ദു:ഖം ആഹാരമായി നല്കി. അവരെ അളവില്ലാതെ കണ്ണീര്‍ കുടിപ്പിച്ചു. അങ്ങ് ഞങ്ങളെ അയല്‍ക്കാര്‍ക്ക് നിന്ദാപാത്രമാക്കി. ഞങ്ങളുടെ ശത്രുക്കള്‍ പരിഹസിച്ചുചിരിക്കുന്നു. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ ഞങ്ങളെ പുനരുദ്ധരിക്കണമേ. അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപ്പെടുകയും ചെയ്യട്ടെ. (സങ്കീർത്തനങ്ങൾ 80 : 3 – 7 )മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.