ഉഗാണ്ട; സ്വവര്‍ഗ്ഗബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ പത്തുവര്‍ഷം ജയില്‍ശിക്ഷ

ഉഗാണ്ട: ഉഗാണ്ടയില്‍ സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ക്കെതിരെ നിയമം. സ്വവര്‍ഗ്ഗബന്ധം നേരത്തെ തന്നെ രാജ്യത്ത് നിയമവിരുദ്ധമായിരുന്നു.

ഇതിന് പുറമെയാണ് സ്വവര്‍ഗ്ഗബന്ധത്തില്‍ ഏര്‍പ്പെടുകയോ പരസ്യമായി ഇത്തരത്തിലുള്ള ലൈംഗികാഭിമുഖ്യം പ്രകടിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്കിക്കൊണ്ടുള്ള നിയമം കൊണ്ടുവരുന്നത് പത്തുവര്‍ഷം ജയില്‍ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

പാര്‍ലമെന്റിന് മുമ്പാകെ ബില്‍ അവതരിപ്പിച്ച് അതിനെ ഭൂരിപക്ഷം അനുകൂലിക്കുകയാണെങ്കില്‍ നിയമം രാജ്യത്ത് നടപ്പിലാകും. ക്രൈസ്തവ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന രാജ്യമാണ് ഉഗാണ്ട. സ്വവര്‍ഗ്ഗബന്ധങ്ങളോട് അങ്ങേയറ്റം അസഹിഷ്ണുതയാണ് രാജ്യം പുലര്‍ത്തിപ്പോരുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.