കെനിയയ്ക്ക് ആദ്യമായി അന്ധ വൈദികന്‍

കെനിയ: കെനിയായില്‍ ആദ്യമായി അന്ധവൈദികന്‍ അഭിഷിക്തനായി. ഫാ. മൈക്കല്‍ മിറ്റ്ഹാമോയാണ് ചരിത്രം തിരുത്തിയ വൈദികന്‍. ഡീക്കനായിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടമായത്.

കുറവ് കഴിവുകേടല്ല എന്ന് തെളിഞ്ഞിരിക്കുകയാണ് വൈദികന്റെ അഭിഷേകത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ കാര്‍മ്മികനായിരുന്ന ആര്‍ച്ച് ബിഷപ് അന്തോണി മുഹേറിയ പറഞ്ഞു.

ഫാ. മൈക്കലിന്റെ പൗരോഹിത്യം വലിയ സന്തോഷമാണ് സമ്മാനിക്കുന്നതെന്നും ആര്‍ച്ച് ബിഷപ് അഭിപ്രായപ്പെട്ടു, ദൈവത്തിന്റെ വിളിക്ക് ശാരീരികപരിമിതികള്‍ തടസ്സമല്ലെന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്. ശാരീരികപരിമിതികള്‍ ഉള്ളവര്‍ക്കും വലിയ സാധ്യതകളുണ്ടെന്നും ഇതൊരു ഉണര്‍ത്തുപാട്ടാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.