സ്‌കോട്ടീഷ് പാര്‍ലമെന്റില്‍ ആദ്യമായി വിഭൂതി ആചരണം

എഡ്വിന്‍ബര്‍ഗ്: സ്‌കോട്ടീഷ് പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായി അത്ഭുതകരമായ ഒരു രംഗത്തിന് സാക്ഷ്യം വഹിച്ചു. വിഭൂതി ബുധന്‍ പാര്‍ലമെന്റില്‍ ആചരിച്ചതായിരുന്നു ആ അത്ഭുതം. സെന്റ് ആന്‍ഡ്രൂസ് ആന്റ് എഡ്വിന്‍ബര്‍ഗ് ആര്‍ച്ച് ബിഷപ് ലിയോ ക്യൂഷ്‌ലി തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.

പാര്‍ലമെന്റിലെ ക്യൂന്‍സ്‌ബെറി ഹൗസിലെ കമ്മറ്റി റൂമിലാണ് കര്‍മ്മങ്ങള്‍ നടന്നത്. സ്‌കോട്ടീഷ് പാര്‍ലമെന്റ് മെംബര്‍ എലെയ്ന്‍ സ്മിത്തിന്റെ തീരുമാനമാണ് വിഭൂതിബുധന്‍ ആചരണത്തിന് പാര്‍ലമെന്റ് വേദിയായത്. ആര്‍ച്ച് ബിഷപ് ഇവിടെയെത്തിയതിലും വിഭൂതി ആചരിച്ചതിലും വളരെയധികം സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. പാര്‍ലമെന്റ് മെംബേഴ്‌സും സ്റ്റാഫും ഒരുമിച്ചു പങ്കെടുത്ത ഇതുപോലൊരു ചടങ്ങ് നടന്നതില്‍ സന്തോഷിക്കുന്നുവെന്ന് പാര്‍ലമെന്ററി ഓഫീസര്‍ അന്തോണി ഹോരാന്‍ പ്രതികരിച്ചു.സമീപഭാവിയില്‍ കൂടുതല്‍ കത്തോലിക്കാ വിശ്വാസപരമായ ആചരണങ്ങള്‍ പാര്‍ലമെന്റില്‍ സംഘടിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഹോരന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആദ്യമായി നോമ്പിന്റെ ആഴ്ചയില്‍ പാര്‍ലമെന്റില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.