താമരശ്ശേരി: ശുശ്രൂഷാദൗത്യം ഉപേക്ഷിച്ച താമരശ്ശേരി രൂപതാ വൈദികന്‍ അജി പുതിയാപറമ്പലിനെ കുറ്റവിചാരണ ചെയ്യാന്‍ താമരശ്ശേരി രൂപത. ഇന്ന് രാവിലെ 10.30 നാണ് ഇതിനായി രൂപതാകോടതി ചേരുന്നത്. കുറ്റവിചാരണകോടതിയുടെ അധ്യക്ഷന്‍ ഫാ. ബെന്നി മുണ്ടനാട്ടാണ്. ഫാ.ജോസഫ് പാലക്കാട്ടാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്് പത്തിന് നേരിട്ട് ഹാജരാകുന്നില്ലെങ്കില്‍ പതിനഞ്ചാം തീയതിക്കുള്ളില്‍ തന്റെ ഭാഗം എഴുതി ബോധിപ്പിക്കാവുന്നതാണെന്നും അച്ചന് അയച്ച നോട്ടീസില്‍ പറയുന്നു.
നൂറാംതോട് സെയന്റ് ജോസഫ് ദേവലായവികാരിയായി ചുമതലയേക്കാനുള്ള ഉത്തരവ് അനുസരിക്കാതെ സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ട ശേഷം സ്ഥലംവിട്ടുവെന്നാണ് താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്‌റെ കുറ്റപത്രത്തില്‍ അജി പുതിയാപറമ്പിലിനെതിരെ പറയുന്ന ഒരു കാര്യം.
സീറോ മലബാര്‍ സഭയുടെ സിനഡ് തീരുമാനങ്ങള്‍ക്കെതിരെ നിലപാടെടുത്തുവെന്നും അധികാരികള്‍ക്കെതിരെ കലാപത്തിന് പ്രേരിപ്പിച്ചുവെന്നും പൊതുസമൂഹത്തിന് മുന്നില്‍ സഭയ്ക്ക് അപകീര്‍ത്തിവരുത്തിയെന്നുമാണ് ഇതരകുറ്റങ്ങള്‍.
മുക്കം എസ് എച്ച് പള്ളി വികാരിയായിരുന്നു ഫാ. അജി. കളമശ്ശേരി സെന്റ് ജോസഫ്‌സ് സോഷ്യല്‍സെന്‌ററിലാണ് അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്.