സാത്താന് ശക്തിയുണ്ട്, പക്ഷേ അധികാരമില്ല: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

സാത്താന് ശക്തിയുണ്ടെങ്കിലും അവന് നമ്മുടെ മേല്‍ അധികാരമില്ല. ആത്യന്തികമായി ഒരു കുടുംബത്തെയും നശിപ്പിക്കാന്‍ ദൈവം സാത്താന് അധികാരം കൊടുത്തിട്ടുമില്ല എന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍.
അനുതപിക്കാത്ത പാപം, ഉണങ്ങാത്ത മുറിവ്, ക്ഷമിക്കാത്ത മേഖലകള്‍, തെറ്റായ ബോധ്യങ്ങള്‍ ഇവയാണ് സാത്താന്‍ കടന്നുവരുന്ന വഴികള്‍ .സാത്താന് വാതില്‍ തുറന്നുകൊടുക്കുമ്പോഴാണ് സാത്താന്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.

പരിശുദ്ധ കുര്‍ബാന സ്വീകരിച്ചുകഴിഞ്ഞപ്പോള്‍ ആദ്യമായി സാത്താന്‍ ജീവിതത്തിലേക്ക് കടന്നുവന്ന വ്യക്തി യൂദാസായിരുന്നു. ശവം എവിടെയുണ്ടോ അവിടെ കഴുകന്മാര്‍ പറന്നെത്തും. അതുപോലെയാണ് സാത്താന്റെ രീതിയും. ഏറെക്കാലമായി അനുതപിക്കാത്ത പാപവുമായി ജീവിക്കുന്ന ഒരു വ്യക്തിയിലേക്ക് സാത്താന് കടന്നുവരാന്‍ എളുപ്പമാണ്.

സഹോദരന്മാരെ ദുഷിച്ചുസംസാരിക്കുന്നത് സാത്താന്റെസ്വഭാവപ്രത്യേകതയാണ്. സഹോദരന്മാര്‍ എന്നത് ദൈവമക്കളാണ്. രാപ്പകല്‍ ദൈവമക്കളെ ദുഷിച്ചുസംസാരിക്കുന്നതാണ് സാത്താന്റെ രീതി. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.