ജപമാല ചൊല്ലുന്നതു വഴി ലഭിക്കുന്ന നന്മകള്‍ ഇവയാണ്…

ജപമാല ചൊല്ലാത്തവരായി കത്തോലിക്കരില്‍ ആരെങ്കിലും കാണുമോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. പക്ഷേ നമ്മളില്‍ എത്ര പേര്‍ ജപമാല ചൊല്ലുന്നതുവഴിയുളള ഗുണങ്ങളെക്കുറിച്ച് നന്മയെക്കുറിച്ച് അറിയുന്നുണ്ട്?

1 ഒന്നാമതായി ജപമാല ചൊല്ലുമ്പോള്‍ നമ്മുടെ മനസ്സിന് സമാധാനവും ശാന്തതയും ഉണ്ടാകുന്നു.

2 ക്രിസ്തുവിനോടുളള നമ്മുടെ സ്‌നേഹം വര്‍ദ്ധിക്കുന്നു എന്നതാണ്.

3 ജപമാല ചൊല്ലുന്നതുവഴി നാം സഭയുമായി ഐക്യത്തിലാവുന്നു.

4 ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന മാതാവിന്റെ അപേക്ഷ നാം അനുസരിക്കുന്നു.

5 ജീവിതത്തില്‍ ദൈവഹിതം മനസ്സിലാക്കാന്‍ സഹായിക്കുന്നു.

6 മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ ക്രിസ്തുവില്‍ ജീവിതം കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.