ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ സിനിമയില്‍ അഭിനയിക്കുന്നു

കൊച്ചി: സ്വതസിദ്ധമായ ശൈലിയിലൂടെ വചനപ്രഘോഷണ രംഗത്ത് ശ്രദ്ധേയനും  സാമൂഹ്യമാധ്യമങ്ങളില്‍ സര്‍വ്വസമ്മതനുമായ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന് പുതിയ മുഖം. കാറ്റിനരികെ എന്ന സിനിമയിലാണ് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ വേഷമിടുന്നത്. ഒരുകുടുംബം നേരിടുന്ന കടുത്ത പ്രതിസന്ധിയില്‍ ജോസഫച്ചന്റെ പ്രസംഗം വഴിത്തിരിവാകുന്നതാണ് കഥ. കപ്പൂച്ചിന്‍ വൈദികന്‍ തന്നെയായ ഫാ. റോയ് കാരയ്ക്കാട്ടാണ് ചിത്രം സംവിധാനം  ചെയ്യുന്നത്. കപ്പൂച്ചിന്‍ ക്രിയേഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തോപ്പില്‍ ജോപ്പന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളുടെ രചനയുമായി ബന്ധപ്പെട്ട് താന്‍ ചില ആശയങ്ങള്‍ സംവിധായകനും തിരക്കഥാകൃത്തുമായി പങ്കുവച്ചിട്ടുണ്ടെന്ന് ഒരു അഭിമുഖത്തില്‍ ജോസഫച്ചന്‍ വ്യക്തമാക്കിയിട്ടുണ്ട്. കപ്പൂച്ചിന്‍ സഭാംഗമായ ഫാ. ബോബി ജോസ് കപ്പൂച്ചിനും സണ്‍ഡേ ഹോളിഡേ ഉള്‍പ്പടെ ചില സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.