വട്ടായിലച്ചന്‍ നേതൃത്വം നല്കുന്ന എഫാത്ത കോണ്‍ഫ്രന്‍സ് ഡിസംബര്‍ 12 മുതല്‍

ബർമിങ്ഹാം:    പ്രശസ്ത വചന പ്രഘോഷകൻ  ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന ,അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് ” എഫാത്ത  കോൺഫറൻസ് ” 2019 ഡിസംബർ 12 വ്യാഴം മുതൽ 15 ഞായർ വരെ യുകെ ഡെർബിഷെയറിൽ നടക്കും.

ഫാ.ഷൈജു നടുവത്താനിയിൽ,അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഇന്റർനാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. കുട്ടികൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.
നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്‌സൈറ്റിൽ  നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്.
www.afcmuk.org

അഡ്രസ്സ് ;
THE  HAYES ,
SWANWICK
DERBYSHIRE
DE55 1AU

കൂടുതൽ വിവരങ്ങൾക്ക്
അനീഷ് തോമസ്  – 07760254700
ബാബു ജോസഫ്  – 07702061948



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.