വിശ്വസിക്കരുതേ, ആ വാക്കുകള്‍ വട്ടായിലച്ചന്റേതല്ല


അട്ടപ്പാടി: ഓണാഘോഷത്തെക്കുറി്ച്ചും തിരുവചനാടിസ്ഥാനത്തിലുള്ള വേദപാരംഗതരുടെ നിഗമനപ്രകാരമുള്ള അന്തിക്രിസ്തുവിന്റെ ലക്ഷണങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചും അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റേത് എന്ന പേരില്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കപ്പെടുന്ന ലേഖനം അച്ചന്റേതല്ലെന്ന് സെഹിയോന്‍ മിനിസ്ട്രീസ് അഡ്മിനിസ്‌ട്രേറ്റര്‍ റെജി അറയ്ക്കല്‍ അറിയിച്ചു.

വിശ്വാസികളുടെ ഇടയില്‍ തെറ്റിദ്ധാരണ ഉളവാക്കുന്നതാണ് ഈ ലേഖനം എന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. തെറ്റിദ്ധാരണജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ പേരില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.