കുടുംബത്തില്‍ പ്രാര്‍ത്ഥനാജീവിതം കുറവുള്ള വ്യക്തിയെ രക്ഷിച്ചെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്..

പ്രാര്‍ത്ഥനയില്‍ നിന്ന് അകന്നുജീവിക്കുന്ന വ്യക്തികളാരെങ്കിലും നിങ്ങളുടെ കുടുംബത്തിലുണ്ടോ? അവരെ പ്രാര്‍ത്ഥനാജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന് നിങ്ങള്‍ക്കാഗ്രഹമുണ്ടോ? എങ്കില്‍ അതിനൊരു മാര്‍ഗ്ഗമേയുളളൂ. നിങ്ങള്‍ പ്രാര്‍ത്ഥന വര്‍ദ്ധിപ്പിക്കുക.

കൂടുതല്‍ സമയം പ്രാര്‍ത്ഥിക്കുക. കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലും പ്രാര്‍ത്ഥനാജീവിതം വേണ്ടതുപോലെയല്ലപോകുന്നതെങ്കില്‍ അത് പരിഹരിക്കാന്‍ നിങ്ങളുടെ പ്രാര്‍ത്ഥനാജീവിതം മെച്ചപ്പെടുത്തുക. കാരണം പ്രാര്‍ത്ഥിക്കുന്ന ഒരാളെ കാണുമ്പോള്‍ നമുക്കും പ്രാര്‍ത്ഥിക്കാന്‍ തോന്നും. മക്കള്‍ പ്രാര്‍ത്ഥിക്കുന്നില്ലേ, മാതാപിതാക്കള്‍ നന്നായി പ്രാര്‍ത്ഥിക്കുക. എല്ലാ ദൈവികകൃപകളുടെയും പ്രത്യേകത അത് പകര്‍ച്ച വ്യാധിയാണെന്നാണ്. പാപമാണ് കൂടുതല്‍ വ്യാപിക്കുന്നതെന്ന്പലരുംപറയാറുണ്ട്.

പക്ഷേ അതിനെക്കാള്‍ കൂടുതലായി വ്യാപിക്കുന്നത് അഭിഷേകമാണ്. ദൈവശക്തി വേഗം പടര്‍ന്നുപിടിക്കും.( ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.