സ്വര്‍ഗ്ഗമാണോ ലക്ഷ്യം.. എങ്കില്‍ ഇങ്ങനെ ജീവിക്കൂ

ഒരു ക്രൈസ്തവന്റെ ലക്ഷ്യം സ്വര്‍ഗ്ഗമായിരിക്കണം. അവന്റെ ആഗ്രഹവും സ്വപ്‌നവും സ്വര്‍ഗ്ഗമായിരിക്കണം. ജീവിക്കുന്നത് സ്വര്‍ഗ്ഗത്തിന് വേണ്ടിയായിരിക്കണം. എന്നാല്‍ സ്വര്‍ഗ്ഗപ്രാപ്തി അത്ര എളുപ്പമാണോ. നാം ജീവിക്കുന്നതുപോലെജീവിച്ചാല്‍ സ്വര്‍ഗ്ഗത്തിലെത്താന്‍ കഴിയുമോ?
സ്ങ്കീര്‍ത്തനകാരന്റെചോദ്യവും ഉത്തരവും ഇത്തരുണത്തില്‍ പ്രസക്തമാണ്.

കര്‍ത്താവേ അങ്ങയുടെ കൂടാരത്തില്‍ ആരു വസിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയില്‍ ആരു വാസമുറപ്പിക്കും എന്നാണ് സങ്കീര്‍ത്തനകാരന്റെ ചോദ്യം. അതിനുള്ള മറുപടി ഇങ്ങനെയാണ്.

നിഷ്‌ക്കളങ്കനായി ജീവിക്കുകയും നീതി മാത്രം പ്രവര്‍ത്തിക്കുകയും ഹൃദയം തുറന്ന് സത്യം പറയുകയും ചെയ്യുന്നവന്‍. പരദൂഷണം പറയുകയോ സ്‌നേഹിതനെ ദ്രോഹിക്കുകയോ അയല്‍ക്കാരനെതിരെ അപവാദം പരത്തുകയോ ചെയ്യാത്തവന്‍. ദുഷ്ടനെ പരിഹാസ്യനായി കരുതുകയും ദൈവഭക്തനോട് ആദരം കാണിക്കുകയും നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റുകയും ചെയ്യുന്നവന്‍. കടത്തിന് പലിശ ഈടാക്കുകയോ നിര്‍ദ്ദോഷനെതിരെ കൈക്കൂലിവാങ്ങുകയോ ചെയ്യാത്തവന്‍. ( സങ്കീര്‍ത്തനം 15:2-5)

അതെ നമുക്ക് നിഷ്‌ക്കളങ്കമായി ജീവിക്കാം.നീതി മാത്രം പ്രവര്‍ത്തിക്കാം. പരദൂഷണത്തില്‍ന ിന്ന് ഒഴിഞ്ഞുമാറാം,അപവാദം പരത്താതിരിക്കാം. പലിശ ഈടാക്കാതിരിക്കാം. കൈക്കൂലി വാങ്ങാതിരിക്കാം..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.