വിശുദ്ധ ഗ്രന്ഥത്തില്‍ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ആദ്യപരാമര്‍ശം എവിടെയാണെന്ന് അറിയാമോ?

പലരുടെയും അടിയുറച്ച വിശ്വാസം പുതിയ നിയമത്തിലാണ് പരിശുദ്ധാത്മാവിനെക്കുറിച്ച് ആദ്യമായി പരാമര്‍ശിക്കുന്നത് എന്നാണ്. എന്നാല്‍ ഉല്പത്തിയുടെ പുസ്തകത്തിന്റെ തുടക്കം തന്നെ പരിശുദ്ധാത്മാവിനെക്കുറിച്ച് പരാമര്‍ശിച്ചാണ് ആരംഭിക്കുന്നത്.

ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിന് മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിന് മീതെ ചലിച്ചുകൊണ്ടിരുന്നു.( ഉല്പത്തി 1; 1) .

ചൈതന്യം എന്നതിന്റെ ഹീബ്രു വിവര്‍ത്തനം റൂഹാ എന്നാണ്. ശ്വാസം,വായു, കാറ്റ് എന്നെല്ലാം അതിന് അര്‍ത്ഥം. പരിശുദ്ധാത്മാവിനെ കാറ്റ് എന്ന് ഈശോയും വിശേഷിപ്പിക്കുന്നുണ്ടല്ലോ കാറ്റ് എവിടേയ്ക്ക് വരുന്നുവെന്നോ എങ്ങോട്ട് പോകുന്നുവെന്നോ അറിയില്ല എന്നാണ് ക്രിസ്തു പറയുന്നത്.

ചുരുക്കത്തില്‍ പരിശുദ്ധാതമാവിനെക്കുറിച്ചുള്ള പരാമര്‍ശം പുതിയ നിയമത്തില്‍ മാത്രമല്ല പഴയ നിയമത്തിലുമുണ്ട്‌



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.