വിശുദ്ധവാര ത്രിസന്ധ്യാജപം ഉയരട്ടെ

വലിയ ബുധനാഴ്ച മുതല്‍ ഉയിര്‍പ്പുഞായര്‍ വരെ വീടുകളിലും സന്യാസസമൂഹങ്ങളിലും മറ്റ് ഇടങ്ങളിലും നാം ചൊല്ലേണ്ടത് വിശുദ്ധവാര ത്രിസന്ധ്യാ ജപമാണ്. പ്രാര്‍ത്ഥന ചുവടെ കൊടുക്കുന്നു

മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ് വഴങ്ങി. അതെ അവിടുന്ന് കുരിശുമരണത്തോളം കീഴ് വഴങ്ങി. അതിനാല്‍ സര്‍വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി. എല്ലാ നാമത്തെയുംകാള്‍ ഉന്നതമായ നാമം അവിടത്തേക്ക് നല്കി 1 സ്വര്‍ഗ്ഗ

സര്‍വേശ്വരാ, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ട കുരിശിലെ പീഡകള്‍സഹിച്ച് രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍പാര്‍ക്കണമേ എന്ന് അങ്ങയോട് കൂടി എന്നേക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കര്‍ത്താവ് ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.