ഇതാണ് ദൈവം കേള്‍ക്കുന്ന പ്രാര്‍ത്ഥന: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

1 ദിനവൃത്താന്തം നാലാം അധ്യായം 9,10 വാക്യങ്ങള്‍ നല്ലൊരു പ്രാര്‍ത്ഥനയാണ്. ഈ പ്രാര്‍ത്ഥന നാം പഠിക്കുകയും നമ്മുടെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യേണ്ട പ്രാര്‍ത്ഥനയാണ്. ഈ പ്രാര്‍ത്ഥനയുടെ അവസാനം പറയുന്നത് ഇപ്രകാരമാണ്.

അവന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. കേട്ടു എന്ന് പറഞ്ഞ് ഒരു പ്രാര്‍ത്ഥന ബൈബിളില്‍ എഴുതിവച്ചിട്ടുണ്ടെങ്കില്‍ ആ പ്രാര്‍ത്ഥന അന്ന് കേട്ടതു മാത്രമല്ല ഇന്നും കേള്‍ക്കുന്ന പ്രാര്‍ത്ഥനയാണ്. ഇന്നും കേള്‍ക്കുന്ന പ്രാര്‍ത്ഥനയാണ് അതെന്നാണ്. ആ പ്രാര്‍ത്ഥനയില്‍ ദൈവഹിതത്തിന് വിരുദ്ധമായ യാതൊന്നും ഇല്ല എന്നാണ് അര്‍ത്ഥം. അതായത് ദൈവം അവന്റെ പ്രാര്‍ത്ഥന കേട്ടു. കേട്ടു എന്നത് ചെവി കൊണ്ട് കേട്ടു എന്നല്ല അവന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടിയെന്നാണ് അര്‍ത്ഥം. ഈ പ്രാര്‍ത്ഥന ഏതുകാലത്ത് ആര് എവിടെയിരുന്ന് പ്രാര്‍ത്ഥിച്ചാലും ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടും.

യാവസ് എന്ന ചെറുപ്പക്കാരനാണ് ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിച്ചത്. ഞാന്‍ അവനെ വേദനയോടെ പ്രസവിച്ചു എന്ന് പറഞ്ഞ് അവന്റെ അമ്മ അവനെ യാവെസ് എന്ന് വിളിച്ചു അവന്‍ ഇസ്രായേലിന്റെ ദൈവത്തോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു,

ദൈവമേ എന്നെ അനുഗ്രഹിച്ച് എന്റെ അതിരുകള്‍ വിസ്തൃതമാക്കണമേ. അവിടുന്ന് എന്നെ അനുഗ്രഹിച്ച് അവിടുത്തെ കരം എന്നോടുകൂടിയായിരിക്കുകയും വിപത്തുകളില്‍ എന്നെ കാത്തുകൊളളുകയും ചെയ്യണമേ.

നിന്റെ സാഹചര്യം എന്തു തന്നെയായാലും നീ ദൈവത്തോട് ഇങ്ങനെ പ്രാര്‍ത്ഥിക്കുക. നിന്റെ പ്രിയപ്പെട്ടവര്‍ ചിലപ്പോള്‍ വേദനയിലായിരിക്കാം കഴിഞ്ഞുകൂടുന്നത്. ഇതൊരു സാഹചര്യം. ഈ സാഹചര്യം ഇങ്ങനെയായിരിക്കുമ്പോള്‍ വേറൈാരു സാഹചര്യം കൂടിയുണ്ട്. എല്ലാറ്റിനും ശക്തിയുള്ളവന്‍, എല്ലാകാര്യങ്ങളും നിയന്ത്രിക്കുന്നവന്‍ അങ്ങനെയൊരു യൂണിറ്റ് കൂടി ജീവിതത്തിലുണ്ട്. മറ്റേ സാഹചര്യത്തിന് പലപ്പോഴും മാറ്റം വരാം. എന്നാല്‍ ദൈവത്തിന്റെ സാഹചര്യത്തിന് മാറ്റം വരുകയില്ല.

സര്‍വ്വശക്തനായ ദൈവമാണ് അവിടുന്ന്. സാഹചര്യം എന്തുതന്നെയായാലും പ്രതികൂലം എന്തായാലും ഈ സാഹചര്യത്തിന് മാറ്റംവരില്ല. യാവസെ് എപ്പോഴും പരാതി പറയുന്ന ദൈവത്തിലേക്കോ പരിഹസിക്കുന്ന കൂട്ടുകാരിലേക്കോ നോക്കിയില്ല. പകരം യാവെസ് നോക്കിയത് ഇസ്രായേലിന്റെ ദൈവത്തിലേക്കാണ്. അവിടേയ്ക്ക് നോക്കിയിട്ടാണ് യാവെസ് ഇങ്ങനെ പ്രാര്‍ത്ഥിച്ചത്. എന്റെ അതിരുകള്‍ വിസ്തൃതമാക്കണേ. ഠ വട്ടത്തില്‍ കറങ്ങുകയാണ് ഞാന്‍, എന്റെ അതിരുകള്‍ വിസ്തൃതമാക്കണമേ.

ഇത് യാവെസിന്റെ മാത്രം ആഗ്രഹമായിരുന്നില്ല, ദൈവത്തിന്‌റെ കൂടി ആഗ്രഹമായിരുന്നു. നിന്റെ കൂടാരം വിസ്തൃതമാക്കുക. നിന്റെ സാഹചര്യം എന്തുതന്നെയായാലും ദൈവത്തിന്റെ ആഗ്രഹം എന്താണെന്നറിയാമോ, നീ ഇങ്ങനെ കിടക്കരുത്. നീ മണ്‍പുറ്റുപോലെ അധപ്പതിക്കരുത്. ഹിമാലയം പോലെ വളരണം. നമ്മള്‍ അതികായന്മാരായിരിക്കണം. ഭൗതികസാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നാണോ ഇതിനര്‍ത്ഥം? അല്ല.കുറച്ചുകൂടി നന്മ..കുറച്ചുകൂടി സ്‌നേഹം..കുറച്ചുകൂടി കാരുണ്യം കുറച്ചുകൂടി ക്ഷമ.. കുറച്ചുകൂടി ആത്മനിയന്ത്രണം.. കുറെക്കൂടി ദൈവകൃപ, കുറെക്കൂടി അഭിഷേകം. പാപങ്ങളുടെ മേല്‍ നിയന്ത്രണം ഏറ്റെടുക്കാനുള്ള കഴിവ്.. ഈ ഭക്തിപോരാ.. ഇത്രയും കൊന്ത ചൊല്ലിയാല്‍ പോരാ..

ഈ കുരിശുപോരാ.. ഇങ്ങനെയൊരു ചിന്ത നമുക്കുണ്ടാവണം. ആരോടാണ് നാം ചോദിക്കുന്നതെന്ന് മനസ്സിലാക്കി ചോദിക്കണം. അമ്പതുരൂപ തരാന്‍ കഴിവുള്ളവനോട് അമ്പതുരൂപായേ ചോദിക്കാവൂ. എന്നാല്‍ അഞ്ചുലക്ഷം തരാന്‍ കഴിവുള്ളവനോട് അഞ്ചുലക്ഷം ചോദിക്കണം. നമ്മള്‍ കാണുന്ന ക്യാന്‍വാസിനപ്പുറം ദൈവം പ്രവര്‍ത്തിക്കില്ല. നമ്മുടെ ഫ്രെയിമിനുള്ളില്‍ നിന്നുകൊണ്ടു മാത്രമേ ദൈവം പ്രവര്‍ത്തിക്കൂ. ദൈവത്തിന് മനുഷ്യന്റെ ചിന്തയും പ്രവൃത്തിയുംവേണം.

നമ്മള്‍ കണ്‍സീവ് ചെയ്യുന്നത് അനുസരിച്ച് ദൈവം പ്രവര്‍ത്തിക്കും. നീ മുട്ടുകുത്തി നിന്റെ വീട്ടിലിരുന്ന് ദൈവരാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക. ദൈവരാജ്യത്തിന് വേണ്ടി നിന്നെ ഉപയോഗിക്കണമേയെന്ന്..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.