ആരെയാണ് ഭാഗ്യവാന്‍ എന്ന് വിളിക്കേണ്ടത്?

ഭാഗ്യത്തിന്റെ വിശേഷണങ്ങള്‍ പലര്‍ക്കും പലതരത്തിലാണ്. ബൗഹ്യമായ നേട്ടങ്ങളുടെയും ലൗകികമായ സമൃദ്ധിയുടെയും അടിസ്ഥാനത്തിലാണ് നമ്മള്‍ ഭൂരിപക്ഷവും ഭാഗ്യ്‌ത്തെ നിര്‍വചിക്കുന്നത്.

വലിയ വീടും സൗന്ദര്യമുളള ജീവിതപങ്കാളിയും നല്ലവരായമക്കളും ഭാഗ്യമുള്ളവരുടെ പട്ടികയിലും ലക്ഷണത്തിലും പെടുന്ന കാര്യങ്ങളാണ്. എന്നാല്‍ തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിലയിരുത്തല്‍ അപ്രസക്തവും അപ്രധാനവുമാണ്. തിരുവചനം പറയുന്നത് അനുസരിച്ച് ഭാഗ്യവാന്മാര്‍ മറ്റൊരു കൂട്ടരാണ്.

സങ്കീര്‍ത്തനം 32: 1-2 അക്കാര്യമാണ് വ്യക്തമാക്കുന്നത്.

അതിക്രമങ്ങള്‍ക്ക് മാപ്പും പാപങ്ങള്‍ക്ക് മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍. കര്‍ത്താവ് കുറ്റം ചുമത്താത്തവനും ഹൃദയത്തില്‍ വഞ്ചനയില്ലാത്തവനും ഭാഗ്യവാന്‍.

ഇനി നമുക്ക് നമ്മുടെ തന്നെ ഭാഗ്യങ്ങളെ ഒന്ന് പരിശോധിക്കാം. ഞാന്‍ ഭാഗ്യവാനാണോ?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.