ബൈബിളിലെ താലന്ത് കൊണ്ട് എന്താണര്‍ത്ഥമാക്കുന്നത്?

വിശുദ്ധ മത്തായിയുടെ സുവിശേഷം 25 ാം അധ്യായത്തിലാണ് താലന്തുകളെക്കുറിച്ച് പരാമര്‍ശമുള്ളത്. ഒരാള്‍ക്ക് അഞ്ചും മറ്റൊരാള്‍ക്ക് രണ്ടും വേറൊരാള്‍ക്ക് ഒന്നും കൊടുത്തതായി ഇവിടെ നാം വായിക്കുന്നു. താലന്ത് എന്നതിനെ ഇംഗ്ലീഷിലെ Talent ഉം ആയി ബന്ധപ്പെടുത്തിയാണ് വചനവ്യാഖ്യാനങ്ങള്‍ രൂപം കൊണ്ടിരിക്കുന്നത്. എന്നാല്‍ ക്രിസ്തു ഉദ്ദേശിച്ചിരിക്കുന്ന താലന്ത് ഇതല്ലെന്നാണ് മറ്റൊരു പക്ഷം പറയുന്നത്.

ഹീബ്രു ഭാഷയില്‍ അളവിനെ സൂചിപ്പിക്കുന്ന ഒരു പ്രയോഗമാണ് താലന്ത്. ഇത് പണത്തെ സൂചിപ്പിക്കാനായും ഉപയോഗിക്കുന്നുണ്ട്, ഇതനുസരിച്ച് 3600 ഷെക്കല്‍ ഒരു താലന്തിന് സമാനമാണ്. ചുരുക്കത്തില്‍ നിസ്സാരമായ ഒരു താലന്തുപോലും വലിയൊരു സംഖ്യയാണ്. കയ്യില്‍ കിട്ടിയ താലന്തുകള്‍ എങ്ങനെ പെരുപ്പിക്കണമെന്നത് ഓരോരുത്തരും സ്വയം ചോദിച്ചുകണ്ടെത്തേണ്ടതുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.