കര്‍ത്താവ് മാത്രമേ നിന്നെ സഹായിക്കാനുളളൂ എന്ന് മറക്കരുതേ..

നമ്മളില്‍ പലരും നമ്മുക്കുള്ളതില്‍ അഭിമാനിക്കുകയും ആശ്രയിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നവരാണ്. നമ്മുടെ ബന്ധങ്ങള്‍, മേലധികാരികള്‍, സ്വന്തക്കാര്‍,സുഹൃത്തുക്കള്‍, സ്വന്തം പണം, പ്രശസ്തി.. ഇതെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ ഞാന്‍ ഭാവങ്ങള്‍ രൂപപ്പെടുന്നത്. എന്നാല്‍ ജീവിതത്തിലെ നിസ്സഹായാവസ്ഥകളില്‍ ഇവയൊന്നും നമുക്ക് ഉപകാരപ്പെടുകയില്ല.പലരും നമ്മുടെ ആവശ്യങ്ങളില്‍ കൈമലര്‍ത്തും. ആരുമില്ലാതെയും ആരും സഹായിക്കാനില്ലാതെയും നമ്മുടെ ജീവിതം ദുരിതമമയമാകും.

അതുകൊണ്ട് ഇന്ന് നമുക്കുള്ള ലൗകികബന്ധങ്ങളില്‍, സുഖങ്ങളില്‍ ഒന്നിലും അമിതമായി ആശ്രയിക്കരുത്. നമ്മുടെ സഹായവും ആശ്രയവും കര്‍ത്താവ് മാത്രമാണ്. സങ്കീര്‍ത്തനം 121 ല്‍ നാം ഇങ്ങനെയാണ് വായിക്കുന്നത്.

പര്‍വതങ്ങളിലേക്ക് ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു. എനിക്ക് സഹായം എവിടെ നിന്ന് വരും? എനിക്ക് സഹായം കര്‍ത്താവില്‍ നിന്ന് വരുന്നു. ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്ന്..നിന്റെ കാല്‍ വഴുതാന്‍ അവിടുന്ന് സമ്മതിക്കുകയില്ല. നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല. ഇ്സ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല. ഉറങ്ങുകയുമില്ല. കര്‍ത്താവാണ് നിന്റെ കാവല്‍ക്കാരന്‍.നിനക്ക് തണലേകാന്‍ അവിടന്ന് നിന്റെ വലത്തുഭാഗത്തുണ്ട്. പകല്‍ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ഉപദ്രവിക്കുകയില്ല. സകല തിന്മകളിലും നിന്ന് കര്‍ത്താവ് നിന്നെ കാത്തുകൊള്ളും. അവിടന്ന് നിന്റെ ജീവന്‍ സംരക്ഷിക്കും.കര്‍ത്താവ് നിന്റെ വ്യാപാരങ്ങള്‍ ഇ്ന്നുമെന്നേക്കും കാത്തുകൊള്ളും.

അതെ നമ്മെ സഹായിക്കാനായി ദൈവം ഉണ്ട്. ദൈവം മാത്രമേയുള്ളൂ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.